HomeNewsLatest Newsഇക്കുറി മഴ ചതിച്ചു; സംസ്ഥാനം രൂക്ഷമായ വൈദ്യുതി പ്രതിസന്ധിയിലേക്ക്

ഇക്കുറി മഴ ചതിച്ചു; സംസ്ഥാനം രൂക്ഷമായ വൈദ്യുതി പ്രതിസന്ധിയിലേക്ക്

കൊച്ചി: കാലവർഷം ചതിച്ചതോടെ സംസ്ഥാനം രൂക്ഷമായ വൈദ്യുതി പ്രതിസന്ധിയിലേക്ക്. ഡാമുകളില്‍ 40 ശതമാനത്തില്‍ കുറവ് വെള്ളം മാത്രമാണുള്ളത്. ഒപ്പം പുറമെനിന്ന് വൈദ്യുതി വാങ്ങുന്നതിന് വൈദ്യുതി റെഗുലേറ്ററി കമീഷന്‍ ഉടക്കുന്നതുമാണ് പ്രതിസന്ധിക്ക് വഴിവെച്ചത്. പുറമെനിന്ന് വൈദ്യുതി വാങ്ങാനാകുന്നില്ലെങ്കില്‍ ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് ലോഡ് ഷെഡിങ്ങും വ്യവസായങ്ങള്‍ക്ക് പവര്‍കട്ടും ഏര്‍പ്പെടുത്തേണ്ടി വരുമെന്ന് കഴിഞ്ഞ ദിവസം ചേര്‍ന്ന ബോര്‍ഡ് കോര്‍കമ്മിറ്റി മുന്നറിയിപ്പ് നല്‍കി. തുലാവര്‍ഷത്തെ മാത്രം ആശ്രയിച്ച് പോകാനാകില്ലെന്ന് കണ്ടതോടെ ബോര്‍ഡ് സമര്‍പ്പിച്ച നിര്‍ദേശങ്ങള്‍ റെഗുലേറ്ററി കമ്മീഷന്‍ തിരിച്ചയച്ചു.

 

 
പുറമെനിന്നുള്ള വൈദ്യുതിക്ക് നിയന്ത്രണം വന്നതോടെ 1470 മെഗാവാട്ട് വൈദ്യുതിയുടെ കുറവുണ്ട്. ഇതത്തേുടര്‍ന്നാണ് ബോര്‍ഡ് മാനേജ്‌മെന്റ് അടിയന്തര യോഗം ചേര്‍ന്ന് പ്രതിസന്ധി സര്‍ക്കാറിനെ അറിയിച്ചത്. എന്നാല്‍, കേന്ദ്ര മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് പുറമെനിന്ന് വൈദ്യുതി വാങ്ങാന്‍ ബോര്‍ഡ് ശ്രമിക്കുന്നതെന്നാണ് കമ്മീഷന്റെ ന്യായം.

 

 
വിഷയത്തില്‍ കേന്ദ്രസംസ്ഥാന സര്‍ക്കാറുകളുടെ നിലപാട് കമീഷന്‍ തേടിയതോടെ പ്രതിസന്ധി ചര്‍ച്ച ചെയ്യാന്‍ വെള്ളിയാഴ്ച കോര്‍കമ്മിറ്റി വീണ്ടും ചേരും. ഇപ്പോള്‍ ദിനംപ്രതി 61 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് കേരളത്തിന്റെ ശരാശരി ഉപഭോഗം. ഞായറാഴ്ചത്തെ ഉപഭോഗം 62.329 ദശലക്ഷം യൂണിറ്റാണ്. 15.735 ദശലക്ഷം ആഭ്യന്തര ഉല്‍പാദനം വഴിയും 46.5879 ദശലക്ഷം യൂണിറ്റ് പുറമെനിന്നുള്ള വൈദ്യുതിയും.

ഇത് അഭിഭാഷക ധർമ്മം; പിതാവിനെ കൊന്നവന് വേണ്ടിയും വാദിക്കും; അഡ്വ. ബി.എ ആളൂര്‍

ഐ എസ്സിന്റെ വാര്‍ത്താവിനിമയ മന്ത്രി വെയ്ല്‍ ആദില്‍ ഹസന്‍ സല്‍മാന്‍ അല്‍ ഫയദ് സിറിയയില്‍ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടു

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                  www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments