HomeNewsShortഐ എസ്സിന്റെ വാര്‍ത്താവിനിമയ മന്ത്രി വെയ്ല്‍ ആദില്‍ ഹസന്‍ സല്‍മാന്‍ അല്‍ ഫയദ് സിറിയയില്‍ വ്യോമാക്രമണത്തില്‍...

ഐ എസ്സിന്റെ വാര്‍ത്താവിനിമയ മന്ത്രി വെയ്ല്‍ ആദില്‍ ഹസന്‍ സല്‍മാന്‍ അല്‍ ഫയദ് സിറിയയില്‍ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടു

ഡമാസ്‌ക്കസ്: ഇസ്ലാമിക് സ്റ്റേറ്റിന്റെ വാര്‍ത്താവിനിമയ മന്ത്രി വെയ്ല്‍ ആദില്‍ ഹസന്‍ സല്‍മാന്‍ അല്‍ ഫയദ് സിറിയയില്‍ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. സപ്തംബര്‍ ഏഴിന് സഖ്യസേന നടത്തിയ വ്യോമാക്രമണത്തിലാണ് ഇയാളെ കൊന്നത്. ഡോക്ടര്‍ വെയ്ല്‍ എന്നറിയപ്പെടുന്ന ഇയാള്‍ റാഖക്കടുത്താണ് കൊല്ലപ്പെട്ടതെന്ന് പെന്റഗണ്‍ വക്താവ് പീറ്റര്‍ കുക്ക് അറിയിച്ചു. ഐഎസ് നടത്തുന്ന പൈശാചികമായ കൊലപാതകങ്ങള്‍, പീഡനങ്ങള്‍, പെണ്‍കുട്ടികളുടെ ലേലം എന്നിവയടക്കമുള്ളവയുടെ ദൃശ്യങ്ങള്‍ ചിത്രീകരിക്കുന്നതിന്റെയും അവ പുറത്തുവിടുന്നതിന്റേയും ഉത്തരവാദിത്തം ഇയാള്‍ക്കായിരുന്നു. ആഗസ്റ്റ് 30ന് സഖ്യസേനയുടെ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ട ഐഎസ് വക്താവ് അബു മുഹമ്മദ് അല്‍ അദ്‌നാനിയുടെ കടുത്ത അനുയായി ആയിരുന്നു ഡോക്ടര്‍ വെയ്ല്‍. 2016ല്‍ 120ലേറെ ഐഎസ് നേതാക്കളാണ് കൊല്ലപ്പെട്ടിട്ടുള്ളത്.

ജിഷ വധം; അന്വേഷണം വിജയകരമായി പൂർത്തിയാക്കി; പ്രതി അമീർ മാത്രം; ബാക്കിയെല്ലാം കെട്ടുകഥ

ഗോവിന്ദച്ചാമിയുടെ വധശിക്ഷ റദ്ദാക്കിയത് സ്വാഗതം ചെയ്യുന്നത് നൽകുന്നത് പിന്നിൽ ഗൂഢാലോചനയുണ്ടെന്ന സൂചനയെന്ന് ഉമ്മൻചാണ്ടി

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                  www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments