HomeNewsLatest Newsനടി ആക്രമിക്കപ്പെട്ട കേസ്; കാവ്യാ മാധവനു മുൻ‌കൂർ ജാമ്യം ആവശ്യമില്ലെന്ന് കോടതി; നാദിര്‍ഷയുടെ മുന്‍കൂര്‍ ജാമ്യഹര്‍ജി...

നടി ആക്രമിക്കപ്പെട്ട കേസ്; കാവ്യാ മാധവനു മുൻ‌കൂർ ജാമ്യം ആവശ്യമില്ലെന്ന് കോടതി; നാദിര്‍ഷയുടെ മുന്‍കൂര്‍ ജാമ്യഹര്‍ജി അടുത്തമാസം നാലിന് പരിഗണിക്കും

നടി ആക്രമിക്കപ്പെട്ട കേസില്‍ കാവ്യാ മാധവന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജി ഹൈക്കോടതി തീര്‍പ്പാക്കി. കാവ്യയെ പ്രതിയാക്കിയിട്ടില്ലെന്ന പൊലീസ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കാവ്യാ മാധവന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തീര്‍പ്പാക്കിയത്. അറസ്റ്റ് സാധ്യത ഇല്ലാത്തതിനാല്‍ മുന്‍കൂര്‍ ജാമ്യം ആവശ്യമില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. നാദിര്‍ഷയുടെ മുന്‍കൂര്‍ ജാമ്യഹര്‍ജി അടുത്തമാസം നാലിന് പരിഗണിക്കും.അറസ്റ്റ് ചെയ്യുമെന്ന് പൊലീസ് ഭീഷണിപ്പെടുത്തുവെന്നും പ്രതിയാക്കാന്‍ ഗൂഢാലോചന നടക്കുന്നുവെന്നുമായിരുന്നു ഹര്‍ജികളിലെ ആരോപണങ്ങള്‍. അന്വേഷണ ഉദ്യോഗസ്ഥര്‍ ഭീഷണിപ്പെടുത്തുന്നു എന്ന പരാതിയുമായാണ് കാവ്യാ മാധവനും മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്. നിലവില്‍ ഇരുവരെയും പ്രതി ചേര്‍ക്കേണ്ട സാഹചര്യമില്ലെന്ന് അന്വേഷണ സംഘം കോടതിയെ അറിയിച്ചിരുന്നു.

ദിലീപിനെതിരെ മൊഴി നല്‍കാന്‍ അന്വേഷണ സംഘത്തിന്റെ ഭാഗത്തു നിന്ന് സമ്മര്‍ദ്ദമുണ്ടെന്നും തന്നെ പ്രതിയാക്കാന്‍ ശ്രമിക്കുന്നുവെന്നുമാണ് നാദിര്‍ഷ ഹര്‍ജിയില്‍ ആരോപിക്കുന്നത്. ആദ്യം മുന്‍കൂര്‍ ജാമ്യഹര്‍ജി നല്‍കിയത് നാദിര്‍ഷയാണ്. കോടതി നിര്‍ദേശ പ്രകാരം നാദിര്‍ഷ അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരായി ചോദ്യം ചെയ്യലുമായി സഹകരിച്ചു. ഇതിന് ശേഷമാണ് കേസിന്റെ അന്വേഷണ പുരോഗതി സംബന്ധിച്ച റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഹൈക്കോടതി പൊലീസിനോടവശ്യപ്പെട്ടത്.bottom-copy

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments