HomeNewsLatest Newsഎഞ്ചിനീയറിംഗ് അടക്കമുള്ള സാങ്കേതിക കോഴ്സുകളില്‍ വിദൂര വിദ്യാഭ്യാസം വേണ്ട: സുപ്രീം കോടതി

എഞ്ചിനീയറിംഗ് അടക്കമുള്ള സാങ്കേതിക കോഴ്സുകളില്‍ വിദൂര വിദ്യാഭ്യാസം വേണ്ട: സുപ്രീം കോടതി

എഞ്ചിനീയറിംഗ് അടക്കമുള്ള സാങ്കേതിക കോഴ്സുകളില്‍ വിദൂര വിദ്യാഭ്യാസം വേണ്ടെന്ന് സുപ്രീം കോടതി ഉത്തരവിട്ടു. ഇത്തരം കോഴ്സുകള്‍ വിദൂര വിദ്യാഭ്യാസം വഴി നടത്തരുതെന്നും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് സുപ്രീം കോടതി നിര്‍ദ്ദേശം നല്‍കി. ഇത് സംബന്ധിച്ച പഞ്ചാബ് ഹരിയാന ഹൈക്കോടതിയുടെ വിധി സുപ്രീം കോടതി ശരിവച്ചു. എന്നാല്‍ സാങ്കേതിക കോഴ്സുകളിലടക്കം വിദൂര വിദ്യാഭ്യാസം ആകാമെന്ന ഒഡിഷ ഹൈക്കോടതിയുടെ വിധി റദ്ദാക്കി. വിദൂര വിദ്യാഭ്യാസം വഴി ലഭിച്ച കംപ്യൂട്ടര്‍ സയന്‍സ് ബിരുദം റെഗുലര്‍ ക്ലാസില്‍ പങ്കെടുത്ത് സമ്ബാദിച്ചതിന് തുല്യമാകില്ലെന്ന് രണ്ട് വര്‍ഷം മുമ്ബാണ് പഞ്ചാബ് ഹരിയാന ഹൈക്കോടതി വിധിച്ചത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments