HomeNewsLatest Newsകോഴിക്കോട് മേപ്പയൂരില്‍ സ്വകാര്യ ബസ് നിയന്ത്രണം വിട്ടുമറിഞ്ഞ് 16 പേര്‍ക്ക് പരിക്ക്

കോഴിക്കോട് മേപ്പയൂരില്‍ സ്വകാര്യ ബസ് നിയന്ത്രണം വിട്ടുമറിഞ്ഞ് 16 പേര്‍ക്ക് പരിക്ക്

കോഴിക്കോട്ടെ മേപ്പയൂരില്‍ സ്വകാര്യ ബസ് മറിഞ്ഞ് 16 പേര്‍ക്ക് പരിക്കേറ്റു. പേരാന്പ്രയില്‍ നിന്നും വടകരയിലേക്ക് പോയ ബസാണ് അപകടത്തില്‍പെട്ടത്. മേപ്പയൂര്‍ സ്കൂളിനു സമീപമാണ് ബസ് മറിഞ്ഞത്. പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വളവ് തിരിയുന്നതിനിടെ ബസ് നിയന്ത്രണം വിട്ട് മറിയുകയായിരുന്നുവെന്ന് മേപ്പയൂര്‍ പോലീസ് അറിയിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല. 25 ഓളം യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments