HomeNewsLatest Newsഅഫ്ഗാൻ പ്രസിഡന്റിന്റെ 'ഇല്ലാത്ത പിറന്നാളിന്' മോഡിയുടെ ആശംസ: സോഷ്യൽ മീഡിയയിൽ വൈറൽ !

അഫ്ഗാൻ പ്രസിഡന്റിന്റെ ‘ഇല്ലാത്ത പിറന്നാളിന്’ മോഡിയുടെ ആശംസ: സോഷ്യൽ മീഡിയയിൽ വൈറൽ !

ന്യൂഡൽഹി∙സമൂഹ മാധ്യമങ്ങൾ ഉപയോഗിക്കുന്നതിൽ ഏറെ താൽപര്യമുള്ള പ്രധാനമന്ത്രിയാണ് നരേന്ദ്ര മോദി. ലോക നേതാക്കൾക്ക് ആശംസകൾ കൈമാറുകയും തന്റെ അഭിപ്രായങ്ങൾ രേഖപ്പെടുത്താനും ജനങ്ങളുമായി സംവദിക്കാനുമെല്ലാം മോദി ട്വിറ്റർ ഉപയോഗിക്കാറുണ്ട്. എന്നാൽ , ഇത്തവണ ട്വിറ്റെർ മോഡിയെ ചതിച്ചു എന്നു വേണം പറയാൻ . അതോ ഗൂഗിളോ? ഏതായാലും വെള്ളിയാഴ്ച മോദിക്ക് പറ്റിയ ഒരബദ്ധം സോഷ്യൽ മീഡിയ ആഘോഷിക്കുകയാണ്. അഫ്ഗാൻ പ്രസിഡന്റ് അഷ്റഫ് ഘാനിക്കു പിറന്നാൾ ആശംസകൾ നേർന്ന് മോദി ചെയ്ത ട്വീറ്റും അതിന് അഷ്റഫ് ഘാനി നൽകിയ മറുപടിയുമാണു പുതിയ വാർത്തയ്ക്കു കാരണം. അഫ്ഗാൻ പ്രസിഡന്റിന്റെ പിറന്നാൾ ഫെബ്രുവരി 12 നാണെന്ന് കരുതി മോദി ട്വിറ്ററിലൂടെ അദ്ദേഹത്തിനു പിറന്നാൾ സന്ദേശം അറിയിച്ചു. എന്നാൽ അതിനുള്ള മറുപടിയായി ഘാനി പറഞ്ഞത് എന്റെ പിറന്നാൾ മേയ് 19ന് ആണെന്നാണ്. എങ്കിലും മോദിയുടെ ആശംസകൾ സ്വീകരിക്കുന്നതായും അദ്ദേഹം ട്വിറ്റർ വഴി മോഡിയെ അറിയിച്ചു

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments