HomeNewsLatest Newsവാലൻന്റൈൻ ദിനത്തിൽ 800 പെൺകുട്ടികൾക്ക് റോസാപ്പൂ നൽകി യുവാവ് ! കാരണമാണ് രസകരം

വാലൻന്റൈൻ ദിനത്തിൽ 800 പെൺകുട്ടികൾക്ക് റോസാപ്പൂ നൽകി യുവാവ് ! കാരണമാണ് രസകരം

വാലന്റൈന്‍സ് ദിനത്തില്‍ തന്റെ സ്കൂളിലെ മുഴുന്‍ പെണ്‍കുട്ടികള്‍ക്കും റോസാപ്പൂക്കള്‍ നല്‍കി വാര്‍ത്തകളിലിടം പിടിച്ചിരിക്കുകയാണ് ഹെയ്ഡന്‍ ഗോഡ്ഫ്രൈ എന്ന 17 കാരന്‍. അമേരിക്കയിലെ സ്മിത്ത്ഫീല്‍ഡിലെ സ്കൂളിലാണ് 800ലധികം വിദ്യാര്‍ഥിനികള്‍ക്കുള്ള റോസാപ്പൂക്കളുമായി വിദ്യാര്‍ഥിയായ ഹെയ്ഡന്‍ ഗോഡ്ഫ്രൈ രാവിലെ സ്കൂളിലെത്തിയത്. ഒഴിവ് സമയങ്ങളില്‍ ജോലി ചെയ്ത് ഒന്നര വര്‍ഷം കൊണ്ടാണ് ഇതിനാവശ്യമായ 450 ഡോളര്‍ സമാഹരിച്ചത്. പണം ശേഖരിക്കാന്‍ മക് ഡൊണാള്‍ഡില്‍ കുക്കായും വീടിന് സമീപത്തെ മെക്‌സിക്കന്‍ ഹോട്ടലില്‍ പാത്രം കഴുകിയുമൊക്കെയാണ് ജോലി ചെയ്തത്. 14 വയസുമുതല്‍ തന്നെ തന്റെ സുഹൃത്തുക്കള്‍ക്ക് വിലാസം മറച്ചുവെച്ച് ഹെയ്ഡന്‍ സമ്മാനങ്ങള്‍ അയക്കാറുണ്ടായിരുന്നത്രെ. പിന്നെ ഓരോ വര്‍ഷഴവും പദ്ധതി വിപുലമാക്കി. പെണ്‍കുട്ടികളുടെ എണ്ണം വര്‍ദ്ധിപ്പിച്ചു.

ഹൃദയത്തില്‍ എറെ അലിവും സ്നേഹവും കാത്തുസൂക്ഷിക്കുന്നവനാണ് തന്റെ മകനെന്ന് ഹെയ്ഡന്റെ അമ്മയും മാധ്യമങ്ങളോട് പറഞ്ഞു. ഒന്നര വര്‍ഷം കൊണ്ട് പണം ശേഖരിച്ച ശേഷം പിന്നെ വാലന്റൈന്‍സ് ഡേയ്‌ക്ക് മൂന്നാഴ്ച മുമ്പ് തന്നെ ഒരു പ്രമുഖ വെബ്സൈറ്റ് വഴി 900 റോസാപ്പൂക്കള്‍ ഓര്‍ഡര്‍ ചെയ്തു. തന്റെ 10 സുഹൃത്തുക്കളുടെ സഹായത്തോടെയാണ് ഇവ വെട്ടിയൊതുക്കി വൃത്തിയാക്കി സ്കൂളിലെത്തിച്ചത്. പിന്നെ വിതരണം ചെയ്യാന്‍ സ്കൂള്‍ അധികൃതരും സഹായിച്ചു. എല്ലാ പ്രണയ ദിനത്തിലും ഒരു സമ്മാനവും ലഭിക്കാതെ ചില പെണ്‍കുട്ടികള്‍ ആഘോഷങ്ങളില്ലാതെ ചിലവഴിക്കുന്നത് തന്റെ ഹൃദയം തകര്‍ത്തെന്ന് ഹെയ്ഡന്‍ പറയുന്നു. എല്ലാ പെണ്‍കുട്ടികളും ഈ ദിനം ആഘോഷിക്കണമെന്നാണ് തന്റെ ആഗ്രമെന്നും ഇവന്‍ പറയുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments