HomeNewsLatest Newsതുർക്കിയിൽ ചാവേർ സ്ഫോടനം; 10 പേർ കൊല്ലപ്പെട്ടു

തുർക്കിയിൽ ചാവേർ സ്ഫോടനം; 10 പേർ കൊല്ലപ്പെട്ടു

ഇസ്താംബൂള്‍: തുര്‍ക്കിയിലെ ഇസ്താംബൂളിലുണ്ടായ ചാവേർ സ്‌ഫോടനത്തില്‍ പത്ത് പേർ മരിച്ചു. വിനോദ സഞ്ചാരികൾ അടക്കം 15 പേര്‍ക്ക് പരിക്കേറ്റു. രാവിലെ ഇന്ത്യൻ സമയം എട്ടു മണിയോടെ ഇസ്താംബൂളിലെ വിനോദ സഞ്ചാര കേന്ദ്രമായ സുല്‍ത്താന്‍ അഹമ്മദ് ചത്വരത്തിലായിരുന്നു സ്‌ഫോടനം ഉണ്ടായത്. സ്‌ഫോടനത്തെ തുടര്‍ന്ന് സുല്‍ത്താന്‍ അഹമ്മദ് ചത്വരം താൽകാലികമായി പൊലീസ് സീല്‍ ചെയ്തു. ചവേറാക്രമണമാണ് ഉണ്ടായതെന്ന് കരുതുന്നു.കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ തുര്‍ക്കി-സിറിയ ബോര്‍ഡറിലുണ്ടായ ചാവേറാക്രമണത്തില്‍ 30 പേർ കൊല്ലപ്പെട്ടിരുന്നു. ഒക്ടോബറില്‍ അങ്കാരയിലെ പ്രധാന റെയില്‍വേ സ്റ്റേഷനിലുണ്ടായ ഇരട്ട ചാവേറാക്രമണത്തില്‍ 100ലേറെ പേർ കൊല്ലപ്പെട്ടിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments