HomeNewsLatest Newsയെമനിൽ മലയാളി വൈദികനെ തട്ടിക്കൊണ്ടുപോയത് ഐഎസ്; രക്ഷിക്കാനുള്ള ശ്രമം തുടരുന്നുവെന്ന് സുഷമ സ്വരാജ്

യെമനിൽ മലയാളി വൈദികനെ തട്ടിക്കൊണ്ടുപോയത് ഐഎസ്; രക്ഷിക്കാനുള്ള ശ്രമം തുടരുന്നുവെന്ന് സുഷമ സ്വരാജ്

ന്യൂഡല്‍ഹി: യെമനില്‍ കാണാതായ മലയാളി വൈദികന്‍ ഫാ.ടോം ഉഴുന്നാലിനെ തട്ടിക്കൊണ്ടുപോയത് ഐഎസ് ഭീകരവാദസംഘനയാണെന്ന് സൂചന ലഭിച്ചു. ഇദ്ദേഹത്തെ രക്ഷിക്കുന്നതിനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്ന് വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് പറഞ്ഞു. ട്വിറ്ററില്‍ കൂടിയാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. ഇസ്‌ലാമിക് സ്റ്റേറ്റാണ് തട്ടിക്കൊണ്ടുപോകലിന് പിന്നിലെന്ന് വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.

 

 

തെക്കന്‍ യെമനിലെ ഏഡനില്‍ മിഷനറീസ് ഓഫ് ചാരിറ്റിയുടെ വൃദ്ധസദനം ആക്രമിച്ച ഭീകരര്‍ നാലു കന്യാസ്ത്രീകള്‍ ഉള്‍പ്പെടെ 16 പേരെ കൊലപ്പെടുത്തിയ ശേഷമാണു ഫാ. ടോമിനെ തട്ടിക്കൊണ്ടുപോയത്. മാര്‍ച്ച് നാലിനായിരുന്നു സംഭവം. നാലുവര്‍ഷമായി അദ്ദേഹം യെമനിലാണ്. നേരത്തെ ബെംഗളൂരുവിലും കര്‍ണാടകയിലെ കോളാറിലും സേവനം അനുഷ്ഠിച്ചിരുന്നു.

 

 

കോട്ടയം പാല രാമപുരം ഉഴുന്നാലില്‍ പരേതരായ വര്‍ഗീസിന്റെയും ത്രേസ്യാക്കുട്ടിയുടെയും മകനായ ഫാ. ടോം മാതാവിന്റെ മരണത്തെ തുടര്‍ന്ന് 2014 സെപ്റ്റംബര്‍ ആദ്യവാരം നാട്ടിലെത്തിയിരുന്നു. ഇക്കഴിഞ്ഞ ജനുവരിയില്‍ നാട്ടിലെത്താനിരുന്ന അദ്ദേഹം യെമനില്‍ പള്ളി നിര്‍മാണവുമായി ബന്ധപ്പെട്ട ജോലികള്‍ തീര്‍ക്കാനുണ്ടായിരുന്നതിനാല്‍ വരവ് നീട്ടി വയ്ക്കുകയായിരുന്നു.

LIKE

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments