HomeNewsLatest Newsആൾക്കൂട്ടം കൊലപ്പെടുത്തിയ മധുവിന്റെ സഹോദരി ഇനി നാടിനു കാവലാൾ; ഇനിയെങ്കിലും നീതി ?

ആൾക്കൂട്ടം കൊലപ്പെടുത്തിയ മധുവിന്റെ സഹോദരി ഇനി നാടിനു കാവലാൾ; ഇനിയെങ്കിലും നീതി ?

ആള്‍ക്കൂട്ടം മര്‍ദ്ദിച്ചു കൊലപ്പെടുത്തിയ മധുവിന്റെ സഹോദരി ഇനി നാടിനു കാവലാൾ. മധുവിന്റെ ഇളയ സഹോദരി ചന്ദ്രികയാണ് പിഎസ്സിയുടെ ആദിവാസി മേഖലയില്‍ നിന്നുള്ളവര്‍ക്കായി നടത്തിയ പ്രത്യേക നിയമനത്തിനുള്ള റാങ്ക് പട്ടികയില്‍ ഇടംപിടിച്ചത്. പാലക്കാട്ടേക്കുള്ള വനിതാ സിവില്‍ പോലീസ് ഓഫീസറുടെ പട്ടികയിലാണ് ചന്ദ്രിക അഞ്ചാം റാങ്ക് നേടിയിരിക്കുന്നത്. നിലവില്‍ ഇവിടെ അഞ്ചു ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നതിനാല്‍ ചന്ദ്രികയ്ക്കു നിയമം ലഭിക്കുമെന്ന് ഉറപ്പായിക്കഴിഞ്ഞു.

അഗളി കിലയില്‍ അഭിമുഖത്തിനുള്ള ക്യൂവില്‍ നില്‍ക്കുമ്പോഴാണ് ചന്ദ്രിക മധുവിന്റെ മരണം അറിയുന്നത്. തുടര്‍ന്നു നടപടികള്‍ വേഗത്തിലാക്കി ചന്ദ്രിക വീട്ടിലേക്ക് മടങ്ങുകയായിരുന്നു. മധു കൊല്ലപ്പെട്ടു കൃത്യം ഒരു മാസം തികയുന്ന ദിവസമാണു ചന്ദ്രിക പോലീസ് റാങ്ക് പട്ടികയില്‍ ഉള്‍പ്പെടുന്നത്. മണ്ണാര്‍ക്കാട് ഇക്കണോമിക്‌സ് ആന്‍ഡ് സ്റ്റാറ്റിസ്‌ക് വിഭാഗത്തിലെ ജീവനക്കാരനായ മുരുകനാണ് ചന്ദ്രികയുടെ ഭര്‍ത്താവ്.

മാനസികാസ്ഥമുള്ള മധുവിനെ മോഷണക്കുറ്റം ആരോപിച്ചാണ് ആള്‍ക്കൂട്ടം കാട്ടില്‍ കയറി മര്‍ദ്ദിച്ചത്. കഴിഞ്ഞ ഫെബ്രുവരി 22 നായിരുന്നു അട്ടപ്പാടി അഗളിയില്‍ മധു കൊല്ലപ്പെട്ടത്. ആശുപത്രിയിലേക്ക് കൊണ്ടുപോകും മധ്യേ പോലീസ് വാഹനത്തിലാണ് മധു മരിച്ചത്. സംഭവത്തിൽ 16 പേർ അറസ്റ്റിലായിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments