HomeNewsLatest Newsപകരം വയ്ക്കാനാവാത്ത സംവിധായകൻ; വിടവാങ്ങിയത് മലയാളത്തിലെ ആദ്യ ട്രെന്റ് സെറ്റര്‍

പകരം വയ്ക്കാനാവാത്ത സംവിധായകൻ; വിടവാങ്ങിയത് മലയാളത്തിലെ ആദ്യ ട്രെന്റ് സെറ്റര്‍

മലയാളത്തിലെ ഏറ്റവും അധികം സിനിമകള്‍ സംവിധാനം ചെയ്ത സംവിധായകന്‍. ഒരു ദിവസം ഒന്നിലേറെ സിനിമകളുടെ അണിയറയില്‍ പ്രവര്‍ത്തിച്ച സകലകലാ വല്ലഭന്‍. എഡിറ്റിംഗും ക്യമാറയും എന്തിന് മേക്കപ്പ് പോലും അറിയാവുന്ന അപൂര്‍വ്വ പ്രതിഭ. വലിയ സ്‌ക്രീനിലേക്ക് സിനിമയെ എത്തിച്ചതും കൂടുതല്‍ സ്വാഭാവിക മലയാള ചലച്ചിത്രത്തിലേക്ക് കൊണ്ടു വന്നതും ഐ വി ശശി എന്ന പ്രതിഭയുടെ ഫ്രെയിമുകളായിരുന്നു. മലയാളത്തിലെ എക്കാലത്തെയും മികച്ച ഹിറ്റ്‌മേക്കറായ ഐ.വി.ശശി 150 ഓളം ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ട്. ഇനിയാര്‍ക്കും ഈ കടമ്പ മറികടക്കാനാകില്ല.1968-ൽ എ.ബി.രാജിന്റെ കളിയല്ല കല്ല്യാണം എന്ന സിനിമയിൽ കലാസംവിധായകനായിട്ടായിരുന്നു തുടക്കം. ഛായാഗ്രാഹ സഹായിയായും പ്രവർത്തിച്ചിട്ടുണ്ട്. പിന്നീട് സഹ സം‌വിധായകനായി കുറെ ചലച്ചിത്രങ്ങളിൽ പ്രവർത്തിച്ചു. ആദ്യചലച്ചിത്രം ഇരുപത്തിഏഴാം വയസ്സിൽ സം‌വിധാനം ചെയ്തു. ഈ ചലച്ചിത്രത്തിൽ അദ്ദേഹത്തിന്റെ പേര് ചേർത്തിരുന്നില്ലെങ്കിലും ആദ്യം സം‌വിധാനം ചെയ്ത ചലച്ചിത്രം ഒരു വൻവിജയമായിരുന്നു. ആദ്യ സം‌വിധാനം ചെയ്തതായി അറിയപ്പെടുന്ന ചലച്ചിത്രം ഉത്സവം ആണ്.

കോഴിക്കോട് വെസ്റ്റ്ഹിൽ സ്വദേശിയായ ഐ.വി.ശശി മദ്രാസ് സ്‌കൂൾ ഓഫ് ആർട്‌സിൽ നിന്ന് ചിത്രകലത്തിൽ ഡിപ്ലോമ നേടിയശേഷമാണ് സിനിമയിലെത്തിയത്. കൊച്ചു സിനിമകളിലൂടെയെല്ല ശശിയെന്ന സംവിധായകന്‍ 150 എന്ന ക്ലബ്ബിലെ ഏക മലയാളിയായി നിലയുറപ്പിച്ചത്. ഇരുപ്പും വീട് ശശി തന്റേതായ ശൈലിയിലും സംവിധായക രീതിയിലും മലയാള സിനിമയെ തന്നോട്ട് അടുപ്പിച്ചു. വെള്ളത്തൊപ്പിയുമായി സെറ്റില്‍ ചിരിയുടെ മുഖവുമായി നിറഞ്ഞ പ്രതിഭ. മമ്മൂട്ടിക്കും മോഹന്‍ലാലിനും അഭിമാനിക്കാന്‍ ഒരു പിടി സിനിമകള്‍ നല്‍കിയ പ്രതിഭ. എംടിയുടേയും പത്മരാജന്റേയും ടി ദാമോദരന്റേയും പ്രിയ സംവിധായകന്‍. മലയാള സിനിമയിലേക്ക് സൂപ്പര്‍താര പരിവേഷം എത്തിച്ച് വാണിജ്യ വിജയങ്ങള്‍ സമ്മാനിച്ച അതുല്യ പ്രതിഭ. ഊണിലും ഉറക്കത്തിലും ചിന്ത സിനിമയെ കുറിച്ചായിരുന്നു. ഈറ്റയെന്ന ഒറ്റ ചിത്രമാണ് കമല്‍ഹാസനെന്ന താരത്തെ രാജ്യമറിയുന്ന അഭിനയ പ്രതിഭയാക്കിയത്.അവളുടെ രാവുകള്‍ എന്ന സിനിമ മലയാളചലച്ചിത്ര ചരിത്രത്തിലെ തന്നെ ഒരു വിജയ ചിത്രം ആണ്. ഈ ചലച്ചിത്രം പിന്നീട് ഹിന്ദിയിലേക്കും മൊഴിമാറ്റം നടത്തിയിരുന്നു. അവളുടെ രാവുകള്‍ മലയാളത്തിലെ ആദ്യത്തെ എ വിഭാഗത്തില്‍ പെട്ട ഒരു സിനിമയായിരുന്നു. തന്റെ ഭാര്യയായ സീമയെ കണ്ടുമൂട്ടുന്നത് അവളുടെ രാവുകള്‍ എന്ന ചിത്രത്തിന്റെ സെറ്റില്‍ വച്ചാണ്. അതിനു ശേഷം ശശിയുടെ ഒരുപാട് സിനിമകളില്‍ സീമ നായികയായിരുന്നു. അവര്‍ ഏകദേശം മുപ്പതോളം സിനിമകളില്‍ ഒന്നിച്ച് ജോലി നോക്കി.

മലയാള സിനിമയിലെ താരരാജാക്കന്മാരാണ് മോഹന്‍ലാലും മമ്മൂട്ടിയും. പ്രേം നസീര്‍ യുഗത്തിലെ താരരാജാക്കന്മാരില്‍ നിന്നും മലയാള സിനിമയുടെ ബാറ്റണ്‍ പതിയെ കൈക്കലാക്കിയവര്‍. ചെറുതും വലുതുമായ നിരവധി കഥാപാത്രങ്ങളും എണ്ണമറ്റ ചിത്രങ്ങളുമുണ്ട് പോയകാല സിനിമാ വഴിയില്‍ ഇവരുടെ പേരിനൊപ്പം ചേര്‍ക്കാന്‍. മോഹന്‍ലാലും മമ്മൂട്ടിയും ഒന്നിക്കുന്ന ചിത്രങ്ങള്‍ ഇന്ന് വിരളമാണ്. എന്നാല്‍ വര്‍ഷത്തില്‍ അഞ്ചിലധികം ചിത്രങ്ങളില്‍ മോഹന്‍ലാലും മമ്മൂട്ടിയും ഒന്നിച്ചെത്തിയ കാലമുണ്ടായിരുന്നു. എണ്‍പതുകളിലാണ് ഇത്.ലാലിന്റേയും മമ്മൂട്ടിയുടേയും അഭിനയശേഷിയെ നല്ലപോലെ ഉപയോഗിച്ച സംവിധായകനാണ് ഐ.വി ശശി. അതിരാത്രം, ആള്‍കൂട്ടത്തില്‍ തനിയെ തുടങ്ങിയ മനോഹരമായ നിരവധി ചിത്രങ്ങള്‍. ഇതെല്ലാം വമ്പന്‍ വിജയങ്ങളായി. ലാലിന്റേയും മമ്മൂട്ടിയുടേയും സൂപ്പര്‍താര പദവിയിലേക്കുള്ള യാത്രയും ഇവിടെ തുടങ്ങി. 1975ല്‍ ഉമ്മര്‍ നായകനായ ഉത്സവമാണ് ആദ്യ ചിത്രം. തുടര്‍ന്ന് അഭിനന്ദനം, അനുഭവം, ഇതാ ഇവിടെ വരെ, വാടകയ്‌ക്കൊരു ഹൃദയം, അവളുടെ രാവുകള്‍, മനസാ വാചാ കര്‍മണ, ഏഴാം കടലിനക്കരെ, ഈ നാട്, തുഷാരം, അഹിംസ, ഇന്നല്ലെങ്കില്‍ നാളെ, കാണാമറയത്ത്, അതിരാത്രം, ആള്‍ക്കൂട്ടത്തില്‍ തനിയെ, അടിയൊഴുക്കുകള്‍, കരിമ്പിന്‍പൂവിനക്കരെ, ആവനാഴി, ഇടനിലങ്ങള്‍, അടിമകള്‍ ഉടമകള്‍, 1921, അബ്കാരി, അക്ഷരത്തെറ്റ്, ഇന്‍സ്‌പെക്ടര്‍ ബല്‍റാം, ദേവാസുരം തുടങ്ങിയ ഹിറ്റ് ചിത്രങ്ങള്‍ സംവിധാനം ചെയ്തു. 2009ല്‍ പുറത്തിറങ്ങിയ വെള്ളത്തൂവലാണ് അവസാനം പുറത്തിറങ്ങിയ ചിത്രം.

പിന്നീട് വന്ന അവളുടെ രാവുകൾ എന്ന സിനിമ മലയാളചലച്ചിത്ര ചരിത്രത്തിലെ തന്നെ ഒരു വിജയ ചിത്രം ആണ്. ഈ ചലച്ചിത്രം പിന്നീട് ഹിന്ദിയിലേക്കും മൊഴിമാറ്റം നടത്തിയിരുന്നു. അവളുടെ രാവുകൾ മലയാളത്തിലെ ആദ്യത്തെ A വിഭാഗത്തിൽ പെട്ട ഒരു സിനിമയായിരുന്നു. മലയാളത്തിന് പുറമെ തമിഴിലും ഹിന്ദിയിലും ഏഴ് വീതവും തെലുങ്കിൽ രണ്ടും സിനിമകൾ ചെയ്തു.1982ല്‍ ആരൂഢത്തിന് ദേശീയോദ്ഗ്രഥനത്തിനുള്ള ദേശീയ അവാര്‍ഡ് ലഭിച്ചു. രണ്ടു തവണ മികച്ച സംവിധായകനുള്ള സംസ്ഥാന അവാര്‍ഡും ഒരു തവണ മികച്ച രണ്ടാമത്തെ ചിത്രത്തിനുള്ള അവാര്‍ഡും ഒരു തവണ ജനപ്രീതി നേടിയ ചിത്രത്തിനുള്ള അവാര്‍ഡും കരസ്ഥമാക്കി. ആറു തവണ ഫിലിംഫെയര്‍ അവാര്‍ഡ് ലഭിച്ചു. ഫിലിം ഫെയറിന്റെ ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്‌കാരവും ഐ.വി.ശശിക്ക് ലഭിച്ചിട്ടുണ്ട്.bottom-copy

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments