HomeNewsLatest Newsആറ്റിങ്ങലിൽ പട്ടാപ്പകൽ യുവതിയെ വെട്ടിക്കൊന്നു !

ആറ്റിങ്ങലിൽ പട്ടാപ്പകൽ യുവതിയെ വെട്ടിക്കൊന്നു !

തിരുവനന്തപുരം: ആറ്റിങ്ങലിൽ യുവതി വെട്ടേറ്റ് മരിച്ച നിലയിൽ. വെഞ്ഞാറന്മൂട് പാലക്കോണം സ്വദേശി സൂര്യ എസ്. നായർ (26) ആണ് കൊല്ലപ്പെട്ടത്. രാവിലെ പത്ത് മണിയോടെ നാട്ടുകാരാണ് യുവതിയെ വെട്ടേറ്റ നിലയിൽ കണ്ടത്. ഒരു ഇരുചക്രവാഹനവും സമീപത്തുണ്ടായിരുന്നു. സൂര്യയെ കൊലപ്പെടുത്താൻ ഉപയോഗിച്ച വെട്ടുകത്തി സമീപത്തെ പുരയിടത്തിൽ നിന്ന് ആറ്റിങ്ങൽ പൊലീസ് കണ്ടെടുത്തിട്ടുണ്ട്. ആറ്റിങ്ങൽ കെ.എസ്.ആർ.ടി.സി ബസ് ഡിപ്പോയുടെ പിറകിലെ റോഡിലാണ് സംഭവം. തിരുവനന്തപുരം വെമ്പായത്തെ സ്വകാര്യ ആശുപത്രിയിലെ നഴ്സാണ് കൊല്ലപ്പെട്ട സൂര്യ. പ്രതിയെ കണ്ടെത്താന്‍ ആറ്റിങ്ങലിലും പരിസരത്തും പോലീസ് വ്യാപകമായ തിരച്ചില്‍ നടത്തി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments