HomeNewsLatest Newsകേരള കോൺഗ്രസിൽ ഭിന്നതരൂക്ഷം; ഫ്രാൻസിസ് ജോർജ് ഇടതുമായി ചർച്ച നടത്തി

കേരള കോൺഗ്രസിൽ ഭിന്നതരൂക്ഷം; ഫ്രാൻസിസ് ജോർജ് ഇടതുമായി ചർച്ച നടത്തി

കോട്ടയം: കേരള കോണ്‍ഗ്രസില്‍ (എം) കടുത്ത ഭിന്നതയുണ്ടെന്ന് ജോസഫ് വിഭാഗത്തിലെ മുതിര്‍ന്ന നേതാവ് ഫ്രാന്‍സിസ് ജോര്‍ജ്. ഒരു പ്രമുഖ ചാനലിനു നല്‍കിയ അഭിമുഖത്തിലാണ് ഫ്രാന്‍സിസ് ജോര്‍ജ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഭിന്നതയുള്ള പശ്ചാത്തലത്തില്‍ ഇടതുപക്ഷവുമായി ചര്‍ച്ച നടത്തിയതായും ഫ്രാന്‍സിസ് ജോര്‍ജ് വെളിപ്പെടുത്തി. പാര്‍ട്ടിയിലെ ഭിന്നത ഒരു നേതാവ് പരസ്യമായി തുറന്നുപറയുന്നത് ഇതാദ്യമാണ്.ഇടത് നേതാക്കളുമായി ചര്‍ച്ച നടത്തിയെന്നും യുഡിഎഫ് വിട്ടുവന്നാല്‍ സ്വീകരിക്കാമെന്ന് ഉറപ്പുനല്‍കയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ പാര്‍ട്ടിക്കകത്തെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്നും ഫ്രാന്‍സിസ് ജോര്‍ജ് കൂട്ടിച്ചേര്‍ത്തു. ജോസഫ്-മാണി ഗ്രൂപ്പുകളുടെ ലയനത്തിന് ശേഷമുള്ള പാര്‍ട്ടി നിലപാടുകളിലും ഫ്രാന്‍സിസ് ജോര്‍ജ് എതിര്‍പ്പ് രേഖപ്പെടുത്തി. കര്‍ഷകരുടെ പ്രശ്‌നങ്ങളില്‍ ശക്തമായ ഇടപെടലുകള്‍ ഉണ്ടായിട്ടില്ലെന്നും ഇത് ജനങ്ങളെ നിരാശപ്പെടുത്തിയെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ പാര്‍ട്ടിക്കകത്തെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്നും ഫ്രാന്‍സിസ് ജോര്‍ജ് കൂട്ടിച്ചേര്‍ത്തു.

LIKE

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments