HomeNewsLatest Newsജിഷയുടെ കൊലപാതകം; പിടിയിലായ ആള്‍ കുറ്റം നിഷേധിച്ചു

ജിഷയുടെ കൊലപാതകം; പിടിയിലായ ആള്‍ കുറ്റം നിഷേധിച്ചു

പെരുമ്പാവൂരില്‍ പീഡനത്തിനിടെ കൊല ചെയ്യപ്പെട്ട ജിഷയുടെ കൊലയാളിയെന്നു സംശയിക്കുന്നയാള്‍ കുറ്റം നിഷേധിച്ചു. എഡിജിപി പത്മകുമാര്‍ അടക്കമുള്ള പൊലീസ് സംഘമാണ് ഇയാളെ ആലുവ പൊലീസ് ട്രൈനിംഗ് ക്യമ്പിലാണ് ചോദ്യംചെയ്യുന്നത്. താന്‍ ഹെര്‍ണിയയ്ക്കുള്ള ഓപ്പറേഷന്‍ കഴിഞ്ഞ് ചികിത്സയിലായിരുന്നുവെന്ന് ഇയാള്‍ പൊലീസിന് മൊഴി നല്‍കിയതായി റിപ്പോര്‍ട്ടുകളുണ്ട്. ജിഷയുടെ അമ്മയുടെയും അയല്‍വാസികളുടെയും മൊഴിയുടെ അടിസ്ഥാനത്തില്‍ പൊലീസ് തയ്യാറാക്കിയ രേഖാ ചിത്രവുമായി ഇയാള്‍ക്ക് സാമ്യമുള്ളതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. കൊല നടന്ന സമയം ഇയാല്‍ ജിഷയുടെ വീടിനടുത്തുള്ള ടെലഫോണ്‍ ടവറിലെ ലോക്കേഷനില്‍ ഇയാളുടെ ഫോണ്‍ ഉണ്ടായിരുന്നു. മാത്രമല്ല ഇയാളുടെ വരലടയാളങ്ങളും പൊലീസ് ശേഖരിച്ചിരുന്നതായും വാര്‍ത്തകളുണ്ടായിരുന്നു.

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                  www.v4vartha.com

LIKE

 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments