HomeNewsLatest Newsഐ.ആര്‍.എന്‍.എസ്.എസ്–1എഫ് വിജയകരമായി വിക്ഷേപിച്ചു

ഐ.ആര്‍.എന്‍.എസ്.എസ്–1എഫ് വിജയകരമായി വിക്ഷേപിച്ചു

ബംഗളൂരു: ഇന്ത്യയുടെ ഗതിനിര്‍ണയ ഉപഗ്രഹമായ ഐ.ആര്‍.എന്‍.എസ്.എസ്–1എഫ് വിജയകരമായി വിക്ഷേപിച്ചു. ആന്ധ്രാപ്രദേശ് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശ കേന്ദ്രത്തിൽ നിന്ന്​ വൈകീട്ട് നാലിനായിരുന്നു വിക്ഷേപണം. പി.എസ്.എല്‍.വി-സി 32 റോക്കറ്റ് ഉപഗ്രഹത്തെ ഭ്രമണപഥത്തിലെത്തിച്ചു. ഐ.എസ്.ആര്‍.ഒ ഈ വര്‍ഷം വിക്ഷേപിക്കുന്ന രണ്ടാമത്തെ ഉപഗ്രഹമാണിത്. ഏഴ് ഉപഗ്രഹങ്ങളുള്ള ഐ.ആര്‍.എന്‍.എസ്.എസ് ശ്രേണിയിലെ അഞ്ചെണ്ണം ഇന്ത്യ വിജയകരമായി ഭ്രമണപഥത്തിലെത്തിച്ചിട്ടുണ്ട്. ആറാം ഉപഗ്രഹമാണ്​ ഐ.ആര്‍.എന്‍.എസ്.എസ് –1എഫ്. ഇതോടെ ഗതി നിര്‍ണയത്തിന് ഇന്ത്യക്ക് സ്വന്തം സംവിധാനത്തെ ആശ്രയിക്കാനാകും.

LIKE

 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments