HomeNewsLatest Newsഇന്ത്യന്‍ പ്രതിരോധ സെക്രട്ടറിക്ക് കോവിഡ് സ്ഥിരീകരിച്ചു: ആരോഗ്യമന്ത്രാലയത്തിലെ നിരവധി ഉദ്യോഗസ്ഥര്‍ക്കും രോഗം

ഇന്ത്യന്‍ പ്രതിരോധ സെക്രട്ടറിക്ക് കോവിഡ് സ്ഥിരീകരിച്ചു: ആരോഗ്യമന്ത്രാലയത്തിലെ നിരവധി ഉദ്യോഗസ്ഥര്‍ക്കും രോഗം

ഇന്ത്യന്‍ പ്രതിരോധ സെക്രട്ടറി അജയ് കുമാറിന് കൊറോണ സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് അദ്ദേഹത്തെ വീട്ടില്‍ നിരീക്ഷണത്തിലാക്കി.രാജ്യത്ത് ആദ്യമായാണ് ഉന്നത സര്‍ക്കാര്‍ ഉദ്യോഗസ്ഥന് രോഗ ബാധ സ്ഥിരീകരിക്കുന്നത്. ഇദ്ദേഹവുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടവരെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്. അജയ്കുമാറിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതര്‍ അറിയിച്ചു.

അതേസമയം, പ്രതിരോധ സെക്രട്ടറിക്ക് കൊറോണ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് പ്രതിരോധ മന്ത്രാലയത്തിലെ 35 ജീവനക്കാരെ വീടുകളില്‍ നിരീക്ഷണത്തില്‍ പാര്‍പ്പിച്ചു. ആരോഗ്യമന്ത്രാലയത്തിന്‍റെ നിരവധി ഉദ്യോഗസ്ഥര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഔദ്യോഗിക യോഗങ്ങള്‍ വീഡിയോ കോണ്‍ഫറന്‍സിംഗ് വഴിയാക്കി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments