HomeNewsLatest Newsപ്രതിക്ക് പരാതിക്കാരിയുടെ റോൾ എടുക്കാനാകില്ല; സരിതയ്ക്കെതിരെ ഹൈക്കോടതി

പ്രതിക്ക് പരാതിക്കാരിയുടെ റോൾ എടുക്കാനാകില്ല; സരിതയ്ക്കെതിരെ ഹൈക്കോടതി

കൊച്ചി ∙ സോളർ തട്ടിപ്പ് കേസിലെ മുഖ്യപ്രതി സരിത.എസ്.നായർക്കെതിരെ ഹൈക്കോടതിയിൽ പരാമർശം. സരിതയ്ക്ക് വിശ്വാസ്യതയില്ല. കഴമ്പുള്ള ഒട്ടേറെ കേസുകളിൽ സിബിഐ അന്വേഷണാവശ്യം നിലനിൽക്കുന്നുണ്ട്. അതിനിടെയാണ് മുഖ്യമന്ത്രിക്കെതിരെ ഇത്തരം പരാതിയെന്നും കോടതി നിരീക്ഷിച്ചു. മുഖ്യമന്ത്രിക്കെതിരായ കേസ് രാഷ്ട്രീയപ്രേരിതമാണ് എന്നാണ് കോടതി നിരീക്ഷണം. മുഖ്യമന്ത്രിക്കെതിരെ പരാതിയുമായി വന്നത് തിരഞ്ഞെടുപ്പ് കാലത്താണ്. രാഷ്ട്രീയക്കളിയിൽ കോടതിക്ക് താൽപര്യമില്ലെന്നും ജസ്റ്റിസ് കെമാൽ പാഷ വ്യക്തമാക്കി. സോളർ കമ്മിഷനിൽ നൽകിയ തെളിവുകളുടെ അടിസ്ഥാനത്തിൽ മുഖ്യമന്ത്രിക്കും മന്ത്രിമാർക്കുമെതിരെ സിബിഐ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടാണ് സരിത ഹൈക്കോടതിയെ സമീപിച്ചത്. സരിത 33 കേസിൽ പ്രതിയായ സരിതയെ വിസ്വസിക്കാനാകില്ലെന്നു കോടതി നിരീക്ഷിച്ചു.

LIKE

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments