HomeNewsLatest Newsഭരണനേട്ടങ്ങൾ ലോകത്തിനു മുന്നിലെത്തിക്കാൻ സംസ്ഥാന സര്‍ക്കാര്‍ അരക്കോടി മുടക്കി വിദേശ മാധ്യമങ്ങളെ കൊണ്ടുവരുന്നു

ഭരണനേട്ടങ്ങൾ ലോകത്തിനു മുന്നിലെത്തിക്കാൻ സംസ്ഥാന സര്‍ക്കാര്‍ അരക്കോടി മുടക്കി വിദേശ മാധ്യമങ്ങളെ കൊണ്ടുവരുന്നു

സംസ്ഥാന സര്‍ക്കാര്‍ അരക്കോടിയോളം രൂപ മുടക്കി വിദേശ മാധ്യമപ്രവര്‍ത്തകരെ കൊണ്ടുവരുന്നു. സ്വന്തം നേട്ടങ്ങള്‍ കൊട്ടിഘോഷിക്കാനാണ് വിദേശ മാധ്യമപ്രവര്‍ത്തകരെ കൊണ്ടുവരുന്നതെന്നാണ് ആക്ഷേപം. അടുത്ത മാസം യുഎസ്, ചൈന, റഷ്യ, ബ്രിട്ടന്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ ഉള്‍പ്പെടെ 15 വിദേശ, ദേശീയ മാധ്യമപ്രവര്‍ത്തകരാണ് എത്തുക. യുഎസിലെ വാഷിങ്ടണ്‍ പോസ്റ്റ് ദിനപത്രം മന്ത്രി തോമസ് ഐസക്കിലൂടെ കേരളത്തില്‍ സിപിഎമ്മിന്റെ വളര്‍ച്ച അവതരിപ്പിച്ചത് പാര്‍ട്ടിയുടെ അതൃപ്തിക്കിടയാക്കിയിരുന്നു. എന്നാല്‍, നീക്കത്തിന്റെ ലക്ഷ്യം സംസ്ഥാനത്തിന്റെ സമഗ്രവളര്‍ച്ചയില്‍ മുഖ്യമന്ത്രി അടക്കമുള്ള ഭരണനേതൃത്വങ്ങളുടെ പങ്കു പ്രചരിപ്പിക്കുകയാണ്.

പരിപാടി മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച, വ്യവസായികളുമായി സംവാദം, കേരള മാതൃകകള്‍ നേരിട്ടറിയല്‍ തുടങ്ങിയവയാണ്. കേരളത്തെ കൊലക്കളമായി ചിത്രീകരിക്കാന്‍ ദേശീയ മാധ്യമ റിപ്പോര്‍ട്ടര്‍മാരെ ബിജെപി കേരളത്തിലെത്തിച്ചതിനു തിരിച്ചടി കൂടിയായാണിത്.
ബ്രിട്ടിഷ് ചാനല്‍ ബിബിസി, രാജ്യാന്തര വാര്‍ത്താ ഏജന്‍സികളായ റോയിട്ടേഴ്സ്, എഎഫ്പി, ഫ്രഞ്ച് പത്രം ലേ മോണ്‍ഡേ, യുഎസ് വാര്‍ത്താ ചാനല്‍ ഫോക്സ് ന്യൂസ്, ചൈനയിലെ പത്രങ്ങളായ ചൈന ഡെയ്ലി, ഗ്ലോബല്‍ ടൈംസ്, റഷ്യന്‍ ടാബ്ലോയ്ഡ് കോംസോമോള്‍സ്ക്യ പ്രവ്ദ, യുഎഇയിലെ ഖലീജ് ടൈംസ്, ഗള്‍ഫ് ന്യൂസ്, ഖത്തറിലെ അല്‍ ജസീറ ചാനല്‍, കുവൈത്ത് ടൈംസ് എന്നിവയുടെ പ്രതിനിധികള്‍ സംഘത്തിലുണ്ടാകും. ഡിഎന്‍എ, രാജസ്ഥാന്‍ പത്രിക, ഹിന്ദുസ്ഥാന്‍ ടൈംസ്, ദിനതന്തി, ഇൗനാട്, ടൈംസ് നൗ, റിപ്പബ്ലിക് ടിവി, സിഎന്‍എന്‍ ഐബിഎന്‍, ദ് ടെലിഗ്രാഫ്, അമര്‍ ഉജാല തുടങ്ങിയ ദേശീയ മാധ്യമങ്ങളുടെ പ്രതിനിധികളുമുണ്ടാകും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments