HomeNewsLatest Newsവനിത ഡോക്ടര്‍ കുത്തേറ്റ് മരിച്ച സംഭവം; സംസ്ഥാന വ്യാപകമായി സമരം പ്രഖ്യാപിച്ച് ഐഎംഎ; അത്യാഹിതവിഭാഗം ഒഴികെ...

വനിത ഡോക്ടര്‍ കുത്തേറ്റ് മരിച്ച സംഭവം; സംസ്ഥാന വ്യാപകമായി സമരം പ്രഖ്യാപിച്ച് ഐഎംഎ; അത്യാഹിതവിഭാഗം ഒഴികെ പണിമുടക്ക്

ജോലിക്കിടെ വനിതാ ഡോക്ടർ കുത്തേറ്റ് മരിച്ച സംഭവത്തില്‍ ഡോക്ടര്‍മാര്‍ സംസ്ഥാന വ്യാപക സമരം പ്രഖ്യാപിച്ച് ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്‍ (ഐഎംഎ). സർക്കാർ-സ്വകാര്യ ഡോക്ടർമാർ പണിമുടക്കില്‍ പങ്കെടുക്കും. അത്യാഹിത വിഭാഗത്തിൽ മാത്രമായിരിക്കും സേവനം ഉണ്ടാവുക. ഉച്ചയ്ക്ക് യോഗം ചേർന്ന് തുടർ സമരപരിപാടി നിശ്ചയിക്കും. കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന യുവ ഡോക്ടർ പൊലീസിന്‍റെ സാന്നിധ്യത്തിൽ ദാരുണമായി കൊല ചെയ്യപ്പെട്ടതിൽ പ്രതിഷേധിച്ച് കെജിഎംഒഎയും സംസ്ഥാന വ്യാപകമായി പ്രതിഷേധം നടക്കും. അടിയന്തര ചികിത്സ ഒഴികെയുള്ള എല്ലാ സേവനങ്ങളും ഇന്ന് നിർത്തിവെക്കും. കൊല്ലം ജില്ലയിൽ കാഷ്വാലിറ്റി ഉൾപ്പെടെയുള്ള എല്ലാ സേവനങ്ങളും ഇന്ന് നിർത്തിവയ്ക്കും. നാളെ രാവിലെ 8 മണി വരെയാണ് പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments