HomeNewsLatest Newsഇടുക്കിയിൽ മെഡിക്കൽ ഷോപ്പ്പ് ഉടമയ്ക്കുനേരെ ആസിഡ് ആക്രമണം; ആക്രമിച്ചത് ബൈക്കിലെത്തിയ സംഘം

ഇടുക്കിയിൽ മെഡിക്കൽ ഷോപ്പ്പ് ഉടമയ്ക്കുനേരെ ആസിഡ് ആക്രമണം; ആക്രമിച്ചത് ബൈക്കിലെത്തിയ സംഘം

ഇടുക്കി ചെറുതോണിയില്‍ മധ്യവയസ്‌കന് നേരെ അജ്ഞാതരുടെ ആസിഡ് ആക്രമണം. മെഡിക്കല്‍ ഷോപ്പ് ഉടമയായ ലൈജുവിന് നേരേ ബൈക്കില്‍ എത്തിയ അജ്ഞാതരാണ് ആസിഡ് ആക്രമണം നടത്തിയത്. ഇന്നലെ രാത്രി 11 മണിയോടെയാണ് സംഭവം. മെഡിക്കല്‍ഷോപ്പ് അടച്ച് വീട്ടിലേക്കുള്ള യാത്രാമധ്യേയാണ് ലൈജു ആക്രമണത്തിനിരയായത്. ലൈജു സഞ്ചരിച്ചിരുന്ന കാര്‍ തടഞ്ഞുനിര്‍ത്തി ആക്രമിക്കുകയായിരുന്നു. മുഖത്തും ദേഹത്തും ആസിഡ് വീണ് പൊള്ളലേറ്റ ലൈജുവിനെ ഇടുക്കി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ കണ്ണിനും സാരമായ പരുക്കേറ്റതിനാല്‍ അദ്ദേഹത്തെ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments