HomeNewsLatest Newsജോലിയിൽ നിരാശ; ഇന്‍ഡിഗോ എയര്‍ലൈന്‍സിനെ ”പാഠം പഠിപ്പിക്കാന്‍” ജീവനക്കാരന്റെ വ്യാജ ബോംബ് ഭീഷണി

ജോലിയിൽ നിരാശ; ഇന്‍ഡിഗോ എയര്‍ലൈന്‍സിനെ ”പാഠം പഠിപ്പിക്കാന്‍” ജീവനക്കാരന്റെ വ്യാജ ബോംബ് ഭീഷണി

ജോലിയില്‍ നിരാശനായ ഇന്‍ഡിഗോ ജീവനക്കാരന്‍ എയര്‍പോര്‍ട്ട് പ്രവര്‍ത്തനം സ്തംഭിപ്പിച്ചത് മണിക്കൂറുകളോളം. വിമാനത്തില്‍ ബോംബ് വെച്ചിട്ടുണ്ടെന്ന് വ്യാജ സന്ദേശം നല്‍കിയാണ് ജീവനക്കാരന്‍ ഇന്‍ഡിഗോ അധികൃതര്‍ക്കും മറ്റും പണികൊടുത്തത്. പൂനെ സ്വദേശി 23കാരനായ കാര്‍ത്തിക് മാധവ് ഭട്ടാണ് വിമാനത്താവളത്തിലേക്ക് വിളിച്ച് മുംബൈയില്‍ നിന്നുള്ള ഇന്‍ഡിഗോ വിമാനത്തില്‍ ബോംബുണ്ടെന്ന് പറഞ്ഞ് കബളിപ്പിച്ചത്. മെയ് 2നായിരുന്നു സംഭവം.

ഇന്‍ഡിഗോ എയര്‍ലൈന്‍സില്‍ കസ്റ്റമര്‍ സര്‍വീസ് ഓഫീസറാണ് ഭട്ട്. ജോലിയില്‍ നിരാശനായതിനെ തുടര്‍ന്നാണ് ഭട്ട് ഇങ്ങനെയൊരു പ്രവൃത്തി ചെയ്തതെന്നാണ് പൊലീസ് പറയുന്നത്. ജോലിയില്‍ മോശം പ്രകടനം കാഴ്ചവെച്ചിരുന്ന ഭട്ടിന് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ജോലിയില്‍ മെച്ചപ്പെട്ട പ്രകടനം നടത്തിയില്ലെങ്കില്‍ ഭട്ടിനെതിരെ നടപടിയെടുക്കേണ്ടി വരുമെന്നും അറിയിച്ചിരുന്നു. ഇതില്‍ നിരാശനായാണ് ഭട്ട് എയര്‍ലൈന്‍സിനെ ‘ഒരു പാഠം പഠിപ്പിക്കാന്‍’ തീരുമാനിച്ചത്.

ഇതേ തുടര്‍ന്ന് വിമാനത്താവളത്തിലെ സുരക്ഷാ ജീവനക്കാരന്‍ പെട്ടെന്ന് തന്നെ മുന്നറിയിപ്പ് സന്ദേശങ്ങള്‍ നല്‍കി. ലഗേജുകളെല്ലാം പരിശോധിച്ചു. യാത്രക്കാരെ കര്‍ശനമായി നിരീക്ഷിച്ചു. മുംബൈയില്‍ നിന്നുള്ള ഇന്‍ഡിഗോ വിമാനത്തിലെ കാര്‍ഗോ ഭാഗം മുഴുവന്‍ കര്‍ശന പരിശോധനക്ക് വിധേയമാക്കുകയും ചെയ്തു. രണ്ട് മണിക്കൂറോളമാണ് ‘ബോംബി’നായുള്ള പരിശോധന നടത്തിയത്. ബോംബ് കണ്ടെത്താതായതോടെ ബോംബ് ഭീഷണി വ്യാജമാണെന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇന്‍ഡിഗോ ജീവനക്കാരന്റെ ഇടപെടല്‍ മനസിലായതും ഇയാളെ അറസ്റ്റ് ചെയ്തതും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments