HomeNewsLatest Newsമാണി നാണംകെട്ട് പുറത്ത് പോകേണ്ടി വന്ന സാഹചര്യം ഉണ്ടാക്കി വച്ചത് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി; പിണറായി വിജയന്റെ...

മാണി നാണംകെട്ട് പുറത്ത് പോകേണ്ടി വന്ന സാഹചര്യം ഉണ്ടാക്കി വച്ചത് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി; പിണറായി വിജയന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്‌

മാണി നാണംകെട്ട് പുറത്ത് പോകേണ്ടി വന്ന സാഹചര്യം ഉണ്ടാക്കി വച്ചത് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണെന്ന് പിണറായി വിജയന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്‌. ഇന്നലെയാണ് പിണറായി വിജയൻ ഫേസ് ബുക്കിൽ ഈ അഭിപ്രായ പ്രകടനം നടത്തിയത്.
ബാര്‍ കോഴയുടെ വിവരങ്ങള്‍ പുറത്തു വന്നപ്പോള്‍ തന്നെ, കെ എം മാണി രാജിവെക്കണം അല്ലെങ്കില്‍ നാണം കെട്ട് പുറത്തുപോകേണ്ടി വരുമെന്ന് ഞങ്ങള്‍ പറഞ്ഞതാണ്.അധികാരത്തില്‍ കടിച്ചു തൂങ്ങി അഴിമതി സംരക്ഷിക്കാനും കേസ് ഇല്ലാതാക്കാനും നടത്തിയ എല്ലാ ശ്രമങ്ങളും പരാജയപ്പെട്ടിരിക്കുന്നു. മാണി നാണം കെട്ട് പുറത്തേക്ക് പോകേണ്ടിവരുന്ന ഈ അവസ്ഥ ഉണ്ടാക്കി വെച്ചത് ഉമ്മന്‍ ചാണ്ടിയാണ്. പിണറായി പറയുന്നു. ഹൈക്കോടതിയുടെ നിശിത വിമര്‍ശത്തിനിരയാകേണ്ടി വന്ന കെ എം മാണി, ഉമ്മന്‍ ചാണ്ടി നയിക്കുന്ന സര്‍ക്കാറിന്റെ പ്രതീകമാണ്. ഹൈക്കോടതി വിധി മാണിയെ മാത്രമല്ല ഉമ്മന്‍ചാണ്ടിയെ ബാധിക്കുന്നതാണെന്നും പിണറായി വിജയന്‍ പറയുന്നു

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments