HomeNewsLatest Newsഇനി ഈ 6 സേവനങ്ങൾക്ക് ആധാർ കാർഡ് നിർബന്ധം !

ഇനി ഈ 6 സേവനങ്ങൾക്ക് ആധാർ കാർഡ് നിർബന്ധം !

 

12 അക്ക ആധാര്‍ നമ്പര്‍ ഒരു രേഖയെന്നതിലുപരി ഒരുപാട് ആനുകൂല്യങ്ങളുടെ ഉറവിടമാണിപ്പോള്‍. ഇന്ത്യയിലെവിടേയും ഐഡന്റിറ്റി കാര്‍ഡിനു പകരവും അഡ്രസ് പ്രൂഫ് ആയും ആധാര്‍ കാര്‍ഡ് ഉപയോഗിക്കുന്നുണ്ട്. യുഐഡിഎഐ വെബ്സൈറ്റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്ത ഇ-ആധാറും ഒരുപോലെ സാധുവാണ്. ഗവണ്‍മെന്റ് ആധാര്‍ നിര്‍ബന്ധമാക്കിയിട്ടില്ലെങ്കിലും എല്ലാ ഇടപാടുകള്‍ക്കും ഇപ്പോള്‍ ആധാര്‍ ആവശ്യപ്പെടുന്നുണ്ട്. ആധാറുണ്ടെങ്കില്‍ അധികമായി വേറെ രേഖകള്‍ ആവശ്യമില്ലാത്തതുകൊണ്ട് സൗകര്യവുമാണ്. കൂടാതെ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഇപ്പോള്‍ ഒട്ടേറെ സേവനങ്ങള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കിയിട്ടുണ്ട്. ആധാറിന്റെ ഗുണങ്ങള്‍ അനുഭവിക്കണമെങ്കില്‍ ആധാര്‍ എല്ലാ ഇടപാടുകളുമായും ബന്ധിപ്പിക്കണം. ആധാര്‍ സേവനം തികച്ചും സൗജന്യമാണ്. നിലവില്‍ ആറ് മേഖലകളുമായാണ് ആധാര്‍ ബന്ധിപ്പിച്ചിരിക്കുന്നത്.

 

 

 

റേഷന്‍ വിതരണം, എല്‍പിജി സബ്സിഡി, പെന്‍ഷന്‍ വിതരണം, എംജിഎന്‍ആര്‍ജിഎസ്, ജന്‍-ധനന്‍ ബാങ്ക് അക്കൗണ്ട്, പിഎഫ് എന്നിവയ്ക്കെല്ലാം ആധാര്‍ കാര്‍ഡ് വേണം. ബാങ്ക് അക്കൗണ്ടുകള്‍ തുടങ്ങുന്നതിന് ഐഡന്റിറ്റിയായും അഡ്രസ് പ്രൂഫായും ആധാര്‍ പ്രവര്‍ത്തിക്കും. വേറെ രേഖകള്‍ക്കായി ബുദ്ധിമുട്ടാതെ കാര്യം നടക്കും.
പുതിയതായി ആധാര്‍ നിര്‍ബന്ധമാക്കാന്‍ പോകുന്ന മേഖലകള്‍
കമ്പനികളുടെ രജിസ്ട്രേഷന്‍

ബാങ്ക് അക്കൗണ്ട്

ക്ഷാമബത്ത

പാസ്‌പോര്‍ട്ട്

വാഹന-വസ്തു രജിസ്ട്രേഷന്‍

ഇന്‍ഷുറന്‍സ് സിം കാര്‍ഡ്

ആധാറില്ലാത്തവര്‍ക്കായി കാര്‍ഡ് എന്‍ റോള്‍മെന്റിനുള്ള അവസരം ഇപ്പോഴും ഗവണ്‍മെന്റ് ഒരുക്കിയിട്ടുണ്ട്. 18 വയസ്സിന് മുകളില്‍ പ്രായമുള്ള എ ആധാറിന് ഇതുവരെ എന്‍ റോള്‍ ചെയ്തിട്ടില്ലെങ്കില്‍ വെബ്‌സൈറ്റിലൂടെ നിങ്ങളുടെ അപേക്ഷ എന്ന ലിങ്കില്‍ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. ആധാറിനായി രജിസ്റ്റര്‍ ചെയ്യുമ്പോള്‍ മൊബൈല്‍ നമ്പറും ഇ-മെയില്‍ ഐഡിയും ലഭ്യമാക്കണം. ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്ത എല്ലാവരേയും അക്ഷയ കേന്ദ്രങ്ങള്‍ എന്‍ റോള്‍മെന്റ് പൂര്‍ത്തിയാക്കാന്‍ സഹായിക്കും.

”അടിവസ്ത്രം മാത്രം ധരിച്ച് ഞാൻ എന്റെ സൗന്ദര്യം ആസ്വദിക്കാറുണ്ട് ” പ്രശസ്ത നടി നിക്കി ഗിൽറാണി തന്റെ വസ്ത്ര ധാരണത്തെക്കുറിച്ച് ചില കാര്യങ്ങൾ വെളിപ്പെടുത്തുന്നു !

വെറും 5 ദിവസങ്ങൾ കൊണ്ട് മെലിഞ്ഞു സുന്ദരനും സുന്ദരിയുമാകാം ! തടി ദിവസങ്ങൾ കൊണ്ട് കുറയ്ക്കുന്ന ഈ അത്ഭുത മരുന്നു വീട്ടിൽ ഈസിയായി ഉണ്ടാക്കാം !

വഴിയിലൂടെ നടന്നു പോകുന്നവരുടെ ശരീരത്തില്‍ തുപ്പും….പക്ഷെ അത് വേറൊരു സിംബലാണ്……സൂക്ഷിക്കുക ! ഷാർജയിൽ തട്ടിപ്പിനിരയായ യുവാവ് ആ പുതിയ തട്ടിപ്പിനെക്കുറിച്ച് പറയുന്നു !

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                   www.v4vartha.com

fb

 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments