HomeNewsLatest Newsമാധ്യമപ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത എസ്‌ഐ പി.എം.വിമോദിനെതിരെ വകുപ്പുതല അന്വേഷണം

മാധ്യമപ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത എസ്‌ഐ പി.എം.വിമോദിനെതിരെ വകുപ്പുതല അന്വേഷണം

കോഴിക്കോട് കോടതിയില്‍ നിന്ന് മാധ്യമപ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് നീക്കിയ ടൗണ്‍ എസ്‌ഐ പി.എം.വിമോദിനെതിരെ വകുപ്പുതല അന്വേഷണം പ്രഖ്യാപിച്ചു. ഇന്നു വൈകിട്ടോടെ ഇയാള്‍ക്കെതിരെ ഉചിതമായ നടപടി കൈക്കൊള്ളുമെന്നും കോഴിക്കോട് സിറ്റി പൊലീസ് കമ്മിഷണര്‍ ഉമ ബെഹ്‌റ പത്രപ്രവര്‍ത്തക യൂണിയന്‍ നേതാക്കള്‍ക്ക് ഉറപ്പു നല്‍കി. ഐസ്‌ക്രീം കേസ് റിവ്യൂ ഹര്‍ജി പരിഗണിക്കുന്ന കോഴിക്കോട് ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് വിലക്കേര്‍പ്പെടുത്തിയ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിലാണ് നടപടി.

 

 

ഏഷ്യാനെറ്റ് കോഴിക്കോട് ബ്യൂറോ ചീഫ് ബിനുരാജ്, ക്യാമറമാന്‍ അഭിലാഷ് തുടങ്ങിയവരെയാണ് കോടതി വളപ്പില്‍നിന്നും ടൗണ്‍ എസ്‌ഐ പി.എം.വിമോദും സംഘവും കസ്റ്റഡിയിലെടുത്തത്. ജില്ലാ ജഡ്ജിയുടെ നിര്‍ദേശമുണ്ടെന്ന് പറഞ്ഞായിരുന്നു നടപടി. അതേസമയം, ഇങ്ങനെയൊരു നിര്‍ദേശം ജില്ലാ ജഡ്ജി പൊലീസിന് നല്‍കിയിട്ടില്ലെന്ന് കോടതിവൃത്തങ്ങള്‍ അറിയിച്ചപ. മാധ്യമപ്രവര്‍ത്തകരെ കോടതി പരിസരത്തുനിന്നു നീക്കാന്‍ നിര്‍ദേശം നല്‍കിയിരുന്നില്ല. സുരക്ഷ ശക്തമാക്കാനാണ് ആവശ്യപ്പെട്ടിരുന്നതെന്നും ജില്ലാ ജഡ്ജി ഹൈക്കോടതി റജിസ്ട്രാറെ അറിയിച്ചു.

സ്കൂൾഫീസ് അടയ്ക്കാത്തതിന് ടീച്ചർ വീട്ടിൽവന്നു ബഹളം വച്ചു; അപമാനത്തിൽ മനംനൊന്ത് വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തു

കോടതിയിലെ വാർത്തകൾ റിപ്പോർട്ട് ചെയ്യുന്നതിൽ നിന്നും മാധ്യമ പ്രവർത്തകരെ തടയാനാകില്ലെന്നു മുഖ്യമന്ത്രി

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                  www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments