HomeNewsLatest Newsരാജ്യത്തെ ആദ്യ ഇ കോടതി ഹൈദരാബാദില്‍; കോടതി രേഖകളെല്ലാം ഇനി ഡിജിറ്റല്‍ രൂപത്തിൽ

രാജ്യത്തെ ആദ്യ ഇ കോടതി ഹൈദരാബാദില്‍; കോടതി രേഖകളെല്ലാം ഇനി ഡിജിറ്റല്‍ രൂപത്തിൽ

ഹൈദരാബാദ് : രാജ്യത്തെ ആദ്യത്തെ ഡിജിറ്റൽ കോടതി ഹൈദരാബാദ് ഹൈക്കോടതിയില്‍ നിലവില്‍ വന്നു. ജൂലൈ 28 മുതല്‍ ഇ കോടതി പ്രവര്‍ത്തിച്ചു തുടങ്ങും. രാജ്യത്തെ കോടതികള്‍ ഡിജിറ്റല്‍വത്കരിക്കുന്ന ഇ കോടതി പദ്ധതി സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് മദന്‍ ബി ലോക്കൂറാണ് ഉദ്ഘാടനം ചെയ്തത്. രാജ്യത്തിന്‍റെ നീതിന്യായ വ്യവസ്ഥയ്ക്ക് വലിയൊരു സംഭാവനയാണ് ഇ കോടതിയെന്ന് പദ്ധതി ഉദ്ഘാടനം ചെയ്തുകൊണ്ട് ലോക്കൂര്‍ പറഞ്ഞു.

 

കോടതി നടപടികൾ പേപ്പര്‍ രഹിതമാക്കുകയെന്നതാണ് ഇ കോടതിയുടെ ലക്ഷ്യം എന്ന് ലോക്കൂര്‍ വ്യക്തമാക്കി. കോടതി രേഖകളെല്ലാം ഡിജിറ്റല്‍ രൂപത്തിലാക്കി സൂക്ഷിക്കാനും ഇ കോടതിയിലൂടെ സാധിക്കും. എല്ലാവര്‍ക്കും ഇത് വളരെ എളുപ്പത്തില്‍ പഠിക്കാം. കന്പ്യൂട്ടര്‍ സൗഹാര്‍ദ കോടതിയാക്കി മാറ്റാനുള്ള ശ്രമമാണിത്. അഭിഭാഷകര്‍ക്കും ജഡ്ജിമാര്‍ക്കും തങ്ങളുടെ പ്രവര്‍ത്തനം ആയാസരഹിതമാക്കാന്‍ ഇ കോടതി വഴി സാധിക്കുമെന്നും ലോക്കൂര്‍ പറഞ്ഞു.

പ്രണയത്തിനു പിന്നിലെ രസതന്ത്രമെന്ത് ? ഇതാ ഒരു ശാസ്ത്രീയ വിശദീകരണം !

പ്രവാസികൾക്ക് സന്തോഷവാർത്ത; ഇനി തൊഴിലാളിയുടെ അനുമതിയില്ലാതെ പാസ്‌പോര്‍ട്ട് സ്പോൺസർക്ക് കൈവശം വെക്കാനാവില്ല

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                  www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments