HomeNewsLatest Newsബീഫ് കഴിച്ചാൽ കർണാടക മുഖ്യമന്ത്രിയുടെ തലയറുക്കുമെന്ന പ്രസ്താവന; ബിജെപി നേതാവ് അറസ്റ്റിൽ

ബീഫ് കഴിച്ചാൽ കർണാടക മുഖ്യമന്ത്രിയുടെ തലയറുക്കുമെന്ന പ്രസ്താവന; ബിജെപി നേതാവ് അറസ്റ്റിൽ

ഷിമോഗ: ബീഫ് കഴിച്ചാൽ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ തലയറുക്കുമെന്ന് ഭീഷണി ഉയർത്തിയ കർണാടകയിലെ ബിജെപി നേതാവ് അറസ്റ്റിൽ. ഷിമോഗ സിറ്റി മുനിസിപ്പൽ കൗൺസിൽ മുൻ അധ്യക്ഷൻ എസ്.എൻ. ചന്നബാസപ്പയാണ് മുഖ്യമന്ത്രിയുടെ തലയറുക്കുമെന്ന്  പ്രസ്താവന നടത്തിയത്. താനും ഇനി മുതൽ ബീഫ് കഴിക്കുമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയ്ക്കെതിരെ കർണാടകയിലെ ഷിമോഗയിൽ ഇന്നലെ സംഘടിപ്പിച്ച പ്രതിഷേധ യോഗത്തിലാണ് ഇയാൾ മുഖ്യമന്ത്രിക്കെതിരെ വധഭീഷണി മുഴക്കിയത്.

ഞാൻ ഇതുവരെ ബീഫ് കഴിച്ചു തുടങ്ങിയിട്ടില്ല. ഇനി മുതൽ കഴിച്ചു തുടങ്ങും. ഞാൻ ബീഫ് കഴിച്ചാൽ ചോദിക്കാൻ നിങ്ങളാരാണ് – ഇതായിരുന്നു മുഖ്യമന്ത്രിയുടെ പ്രസ്താവന. ബീഫിന്റെ പേരിൽ രാജ്യത്ത് ഉടലെടുത്തിരിക്കുന്ന അരക്ഷിതാവസ്ഥയ്ക്കെതിരെ സ്വരമുയർത്തിക്കൊണ്ടായിരുന്നു  മുഖ്യമന്ത്രിയുടെ പ്രഖ്യാപനം.

ഗോമാതാവിന്റെ കഴുത്തിൽ പിടിക്കാൻ എങ്ങനെയാണ് നിങ്ങൾക്ക് ധൈര്യം വന്നത്? ഞാൻ ഇനിമുതൽ ബീഫ് കഴിക്കുമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയ്ക്ക് ഒരു ഏകാധിപതിയുടെ സ്വരമാണെന്നും ചന്നബാസപ്പ വിമർശിച്ചിരുന്നു. മുഖ്യമന്ത്രിക്ക് അത്രയ്ക്ക് തന്റേടമുണ്ടെങ്കിൽ ഷിമോഗയിലെ ഗോപീ സർക്കിളിൽ വച്ച് ബീഫ് കഴിക്കാനും ചന്നബാസപ്പ വെല്ലുവിളിച്ചു. അങ്ങനെ സംഭവിച്ചാൽ അന്നുതന്നെ മുഖ്യമന്ത്രിയുെട തലയറുക്കുമെന്നും ഇയാൾ ഭീഷണിപ്പെടുത്തി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments