HomeNewsLatest Newsആലുവയിൽ രണ്ടിടങ്ങളിൽ നിന്നായി അജ്ഞാത മൃതദേഹങ്ങൾ കണ്ടെത്തി

ആലുവയിൽ രണ്ടിടങ്ങളിൽ നിന്നായി അജ്ഞാത മൃതദേഹങ്ങൾ കണ്ടെത്തി

ആലുവയിൽ രണ്ടിടങ്ങളിൽ നിന്നായി അജ്ഞാത മൃതദേഹങ്ങൾ കണ്ടെത്തി. ആലുവ പുഴയിൽ നിന്നാണ് ഒരു മൃതദേഹം കണ്ടെത്തിയത്. മറ്റൊന്ന് ആലുവ മെട്രോക്ക് സമീപത്ത് നിന്നുമാണ് കണ്ടെത്തിയത്.ആലുവ മണപ്പുറം ഹരിത വനത്തിന്റെ കടവിനോട് ചേർന്ന് പുഴയിൽ മുങ്ങി മരിച്ച നിലയിലാണ് 55 വയസ്സ് പ്രായം തോന്നിക്കുന്നയാളുടെ മൃതദേഹം കണ്ടെത്തിയത്. മാർക്കറ്റ് പാലത്തിന് താഴെ മെട്രോ തൂൺ നമ്പർ 26ന് എതിർവശത്താണ് 40 വയസ്സ് പ്രായം തോന്നിക്കുന്നയാളെ മരിച്ച നിലയിൽ കണ്ടെത്തിയത്. രണ്ട് മൃതദേഹങ്ങളും തിരിച്ചറിഞ്ഞിട്ടില്ല. ഇരുവരുടേയും മൃതദേഹങ്ങൾ ആലുവ ഗവൺമെന്റ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments