HomeNewsLatest Newsപുതിയ കരസേനാ മേധാവി നിയമനത്തിനെതിരെ കോൺഗ്രസ്​; സീനിയോറിറ്റി മറികടന്നെന്ന് ആരോപണം

പുതിയ കരസേനാ മേധാവി നിയമനത്തിനെതിരെ കോൺഗ്രസ്​; സീനിയോറിറ്റി മറികടന്നെന്ന് ആരോപണം

പുതിയ കരസേനാ മേധാവി നിയമനത്തിനെതിരെ കോൺഗ്രസ്​. മൂന്നുപേരുടെ സീനിയോറിറ്റി മറികടന്നാണ് കരസേനയുടെ പുതിയ മേധാവിയായി‌ ലഫ്റ്റനന്‍റ് ജനറല്‍ ബിപിന്‍ റാവത്തിനെ നിയമിച്ചതെന്ന് കോണ്‍ഗ്രസ് വക്താവ് മനീഷ് തിവാരി പറഞ്ഞു. ‘ഞങ്ങൾ അദ്ദേഹത്തി​െൻറ കഴിവിനെ ചോദ്യം ചെയ്യുന്നില്ല. എന്നാൽ എന്തുകൊണ്ടാണ്​ സീനിയോറിറ്റി മറികടന്നതെന്നാണ്​ ചോദ്യം’ തീവാരി വ്യക്​തമാക്കി.

 

 
ഇതുപോലെയുള്ള സംഭവം ആദ്യമായല്ല നടക്കുന്നതെന്നും തീവാരി ആരോപിച്ചു. കരസേനയുടെ ഈസ്റ്റേണ്‍ കമാന്‍ഡ് മേധാവി ലഫ്റ്റനന്‍റ് ജനറല്‍ പ്രവീണ്‍ ബക്ഷി, സതേണ്‍ കമാന്‍ഡ് മേധാവിയും മലയാളിയുമായ പി.എം. ഹാരിസ്, സെൻട്രല്‍ കമാന്‍ഡ് മേധാവി ലഫ്റ്റനന്‍റ് ജനറല്‍ ബി.എസ്. നേഗി എന്നിവരെ മറികടന്നാണ്​ ലഫ്റ്റനന്‍റ് ജനറല്‍ ബിപിന്‍ റാവത്തിനെ നിയമിച്ചതെന്നാണ് കോണ്‍ഗ്രസിന്‍റെ ആരോപണം. യുദ്ധസമാന സാഹചര്യങ്ങള്‍ ഉള്‍പ്പെടെയുള്ള വെല്ലുവിളികള്‍ നേരിട്ട് പ്രാഗല്‍ഭ്യം തെളിയിച്ചിട്ടുള്ളതിനാലാണ് ലഫ്റ്റനന്‍റ് ജനറല്‍ ബിപിന്‍ റാവത്തിനെ നിയമിച്ചതെന്ന് പ്രതിരോധ മന്ത്രാലയ വൃത്തങ്ങള്‍ വ്യക്തമാക്കി.

ശസ്ത്രക്രിയ ചെയ്യുന്നതിനിടെ അനസ്തേഷ്യ ലഭിക്കാത്തതിനാല്‍ കുട്ടി ഖുര്‍ആന്‍ ചൊല്ലുന്നു; പൊട്ടിക്കരഞ്ഞു വാർത്താ അവതാരകൻ

ഒന്നും യാദൃശ്ചികമല്ല ; ദൈവം ഉണ്ടെന്നതിനു തെളിവുമായി ന്യുയോര്‍ക്കിലെ ശാസ്ത്രജ്ഞർ !

തലസ്ഥാനത്ത് 15 കാരിയെ കൂട്ട ബലാൽസംഗത്തിനിരയാക്കിയ ഞെട്ടിക്കുന്ന സംഭവം ഇങ്ങനെ !

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                   www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments