HomeNewsLatest Newsവാഹന രജിസ്‌ട്രേഷൻ; സുരേഷ് ഗോപിക്കെതിരെ ക്രൈം ബ്രാഞ്ച് കേസെടുത്തു

വാഹന രജിസ്‌ട്രേഷൻ; സുരേഷ് ഗോപിക്കെതിരെ ക്രൈം ബ്രാഞ്ച് കേസെടുത്തു

വാഹനം രജിസ്​റ്റര്‍ ചെയ്ത സംഭവത്തില്‍ ബി ജെ പി രാജ്യസഭാംഗവും നടനുമായ സുരേഷ് ഗോപിക്കെതിരെ ൈക്രംബ്രാഞ്ച് കേസെടുത്തു. വ്യാജരേഖ ചമച്ച്‌ പുതുച്ചേരിയില്‍ വാഹനം രജിസ്റ്റര്‍ ചെയ്തതിനാണ് കേസ്. എം പിയായതിനു ശേഷവും മുമ്ബുമായി രണ്ട് വാഹനങ്ങളാണ് സുരേഷ് ഗോപി പുതുച്ചേരിയില്‍ രജിസ്ട്രേഷന്‍ നടത്തിയത്. പുതുച്ചേരിയിലെ എല്ലൈപിള്ളചാവടി എന്ന സ്ഥലത്ത് കാര്‍ത്തിക് അപ്പാര്‍ട്മ​െന്‍റ് 3 സി എ എന്ന വിലാസത്തിലാണ് വാഹനം രജിസ്​റ്റര്‍ ചെയ്തത്. എന്നാല്‍, ഈ പേരില്‍ അവിടെ അപ്പാര്‍ട്മ​െന്‍റില്ലെന്ന് ക്രൈംബ്രാഞ്ച് സംഘം കണ്ടെത്തിയിരുന്നു. വാഹനത്തി​െന്‍റ ശരിയായ രേഖകള്‍ ഹാജരാക്കാന്‍ മോട്ടോര്‍ വാഹന വകുപ്പ് ആവശ്യപ്പെട്ടെങ്കിലും താരം ഹാജരാക്കിയിരുന്നില്ല.

തിരുവനന്തപുരം ആര്‍ ടി ഒയുടെ പരാതിയില്‍ വ്യാജരേഖ ചമക്കല്‍, വഞ്ചന എന്നീ കുറ്റങ്ങള്‍ക്ക് ഐ പി സി 464, 468 എന്നീ വകുപ്പുകള്‍ പ്രകാരമാണ് എഫ് ഐ ആര്‍ രജിസ്റ്റ്ര്‍ ചെയ്തത്. ലക്ഷങ്ങളുടെ നികുതിവെവെട്ടിപ്പിനായി വ്യാജരേഖ ചമച്ച്‌ സുരേഷ്ഗോപി പുതുച്ചേരിയില്‍ രണ്ട് ആഡംബര കാര്‍ രജിസ്​റ്റര്‍ ചെയ്തതായി പ്രാഥമികാന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ഇത് കാരണം സര്‍ക്കാറിന് 40 ലക്ഷം രൂപയാണ് നഷ്ടമായത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments