തനിക്കെതിരെ പ്രതിഷേധിച്ചുവെന്നാരോപിച്ച് വിദ്യാര്‍ഥികളെ മര്‍ദ്ദിച്ച കൊടുവള്ളി എംഎല്‍എ കാരാട്ട് റസാഖിനെതിരെ പോലീസ് കേസെടുത്തു. വിദ്യാര്‍ഥികളെ എം.എല്‍എ മര്‍ദ്ദിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നതിനെ തുടര്‍ന്നാണ് പോലീസ് കേസെടുത്തത്. അഴിമതി ആരോപിച്ച് പ്രതിഷേധിക്കുന്നതിനിടെയാണ് പ്രകോപിതനായി എം.എല്‍.എ മര്‍ദിച്ചത്. ഈ ദൃശ്യങ്ങള്‍ നിരീക്ഷണ ക്യാമറയില്‍ പതിയുകയായിരുന്നു. സഞ്ചാര സ്വാതന്ത്ര്യം തടസപ്പെടുത്തിയെന്ന് പരാതിയില്‍ എംഎല്‍എയുടെ ഗണ്മാന് നല്കിയ മറ്റൊരു പരാതിയിലും പോലീസ് കേസെടുത്തിട്ടുണ്ട്.
കൊടുവള്ളി മുസ്ലീം ഓര്‍ഫനേജ് കോളേജിലെ ബി.എഡ് സെന്ററിലെ പരിപാടി കഴിഞ്ഞുവരവെയാണ് വിദ്യാര്‍ഥികളെ മര്‍ദ്ദിച്ചത്.കോളേജിലെ സ്റ്റേജ് നിര്‍മാണത്തില്‍ അഴിമതിയുണ്ടെന്ന് എംഎസ്എഫ് നേരത്തെ ആരോപിച്ചിരുന്നു. തനിക്കെതിരെ പ്രതിഷേധിച്ചതിനാണ് എംഎല്‍എ വിദ്യാര്‍ഥികളെ മര്‍ദ്ദിച്ചത്. വിദ്യാര്‍ഥികളെ എംഎല്‍എ പിന്തുര്‍ന്ന് മര്‍ദ്ദിക്കുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്.