HomeAround KeralaKannurകണ്ണൂരിൽ സി.ഐയുടേയും എസ്.ഐയുടേയും ക്വാർട്ടേഴ്സുകൾക്ക് നേരെ ബോംബ്‌ ആക്രമണം

കണ്ണൂരിൽ സി.ഐയുടേയും എസ്.ഐയുടേയും ക്വാർട്ടേഴ്സുകൾക്ക് നേരെ ബോംബ്‌ ആക്രമണം

പയ്യന്നൂർ: കണ്ണൂരിൽ വീണ്ടും ബോംബ്‌ ആക്രമണം. പയ്യന്നൂരിൽ സി.ഐയുടേയും എസ്.ഐയുടേയും ക്വാർട്ടേഴ്സുകൾക്ക് നേരെ ബോംബേറുണ്ടായെങ്കിലും ആർക്കും പരിക്കില്ല. സി.ഐ: സി.കെ.മണി, എസ്.ഐ: വിപിൻ എന്നിവരുടെ ക്വാർട്ടേഴ്സുകൾക്ക് നേരെയാണ് പുലർച്ചെ ആക്രമണം ഉണ്ടായത്. ബോംബേറിൽ ക്വാർട്ടേഴ്സിന്റെ ചുമരുകൾക്ക് കേടുപാട് പറ്റി. ഭിത്തിയിൽ ഭീഷണി സന്ദേശവും പതിച്ചിട്ടുണ്ട്. ഡി.വൈ.എഫ്.ഐ പ്രവർത്തകനെ കാപ്പ ചുമത്തി അറസ്റ്റു ചെയ്തതിൽ പ്രതിഷേധിച്ചാണ് ആക്രമണമെന്ന് കരുതുന്നു. സംഭവത്തിൽ ആരെയും ഇതുവരെ പിടികൂടിയിട്ടില്ല. 
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments