HomeNewsLatest Newsചെട്ടിക്കുളങ്ങരയില്‍ ബിജെപി ഓഫീസിനു നേരെ അജ്ഞാതരുടെ ആക്രമണം; മോഡിയുടെ ചിത്രം പതിച്ച വാതിലുകൾ കുത്തിക്കീറി

ചെട്ടിക്കുളങ്ങരയില്‍ ബിജെപി ഓഫീസിനു നേരെ അജ്ഞാതരുടെ ആക്രമണം; മോഡിയുടെ ചിത്രം പതിച്ച വാതിലുകൾ കുത്തിക്കീറി

ചെട്ടിക്കുളങ്ങര ബിജെപി ഓഫീസിന് നേരെ അജ്ഞാതരുടെ ആക്രമണം. ചെട്ടിക്കുളങ്ങര ഗ്രാമപഞ്ചായത്ത് ഓഫീസിനു സമീപമുള്ള ബിജെപി പഞ്ചായത്ത് കമ്മറ്റി കാര്യാലയത്തിന് നേരെയാണ് ആക്രമം നടന്നത്. ഓഫീസ് തകര്‍ത്ത സംഘം കൊടി തോരണങ്ങള്‍ നശിപ്പിച്ച്‌ വഴിയിലെറിയുകയും ഓഫീസിലെ 11 കസേരകള്‍ മോഷ്ടിക്കുകയും ചെയ്തതായിട്ടാണ് ആരോപണം. ഫ്ളക്സിനാല്‍ നിര്‍മ്മിച്ചിരിക്കുന്ന വാതിലുകളും ഭിത്തികളും കുത്തിക്കീറുകയും ചെയ്തിട്ടുണ്ട്. ഇന്ന് രാവിലെയാണ് ഓഫീസ് നശിപ്പിച്ചിരിക്കുന്നതായി കണ്ടെത്തിയത്. മാവോലിക്കര പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

 

 

 

നരേന്ദ്രമോഡിയുടെ ചിത്രം പതിച്ച ഫ്ളക്സുകൊണ്ട് മറച്ച്‌ നിര്‍മ്മിച്ചിരിക്കുന്ന ഓഫീസിന്‍റെ മോഡിയുടെ ചിത്രം പതിച്ച വാതിലുകളും വശങ്ങളുമെല്ലാം കുത്തിക്കീറിയ നിലയിലാണ്. ഇതിന് പുറമേ കൊടിമരവും മറ്റും നശിപ്പിച്ച്‌ ഓഫീസിനുള്ളില്‍ ഉണ്ടായിരുന്ന കൊടികളും മറ്റും കീറി റോഡില്‍ വലിച്ചെറിഞ്ഞിട്ടുമുണ്ട്. കസേരകളും എടുത്തുകൊണ്ടു പോയി.

പ്രവാസികൾ സൂക്ഷിക്കുക !! മൊബൈലിനും ലാപ്‌ടോപ്പിനും ചാർജില്ലെങ്കിൽ എയർപോർട്ടിൽ കുടുങ്ങും !! കാരണം ഇതാണ് !

തീർച്ചയായും അറിഞ്ഞിരിക്കുക !! ഒരുതരത്തിലുമുള്ള ക്യാൻസർ വരാതിരിക്കാൻ………

റൂമിലെ വൈഫൈ ഷെയർ ചെയ്യുന്ന പ്രവാസികളേ അറിയുക, ഈ യുവാവിന് സംഭവിച്ച ദുരന്തം !!

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                   www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments