HomeNewsLatest Newsമാന്നാനം ദുരഭിമാനക്കൊല; നാളെ കോട്ടയത്തു ബിജെപി ഹർത്താൽ; കെവിന്റെ മൃതദേഹം കണ്ടെത്തി; കണ്ണുകൾ ചൂഴ്ന്നെടുത്ത നിലയിൽ

മാന്നാനം ദുരഭിമാനക്കൊല; നാളെ കോട്ടയത്തു ബിജെപി ഹർത്താൽ; കെവിന്റെ മൃതദേഹം കണ്ടെത്തി; കണ്ണുകൾ ചൂഴ്ന്നെടുത്ത നിലയിൽ

കോട്ടയം മാന്നാനത്തെ ദുരഭിമാനക്കൊലയിൽ പ്രതിഷേധം ഇരമ്പുന്നു. കെവിന്റെ മരണത്തില്‍ പ്രതിഷേധവുമായി കോണ്‍ഗ്രസ്-ബിജെപി പ്രവര്‍ത്തകര്‍. രമേശ് ചെന്നിത്തലയുടെ നേതൃത്വത്തില്‍ ഗാന്ധിനഗര്‍ പൊലീസ് സ്റ്റേഷന്‍ ഉപരോധിക്കുന്നു. തിരുവഞ്ചൂരും ചെന്നിത്തലയും കുത്തിയിരിപ്പ് സമരം നടത്തുകയാണ്.

ഇതിനിടെ, കൊലപാതകത്തിൽ പ്രതിഷേധിച്ച് നാളെ കോട്ടയം ജില്ലയിൽ ബിജെപി ഹർത്താലിന് ആഹ്വാനം ചെയ്തു.രാവിലെ ആറു മുതല്‍ വൈകുന്നേരം ആറുവരെയാണ് ഹര്‍ത്താല്‍. യുവമോര്‍ച്ച, സിഎസ്ഡിഎസ്, എഐവൈഎഫ്, എസ്ഡിപിഐ തുടങ്ങിയ സംഘടനകളും പ്രതിഷേധവുമായി പോലീസ് സ്‌റ്റേഷനുമുന്നിലെത്തിയിട്ടുണ്ട്. മുഖ്യമന്ത്രി ആഭ്യന്തര വകുപ്പ് ഒഴിയണമെന്ന് ബിജെപി ആവശ്യപ്പെട്ടു. പ്രതികളെ പിടികൂടുന്നതുവരെ പ്രതിഷേധം തുടരുമെന്നാണ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ വ്യക്തമാക്കി. ഗാന്ധിനഗര്‍ എസ്‌ഐയെ സസ്‌പെന്‍ഡ് ചെയ്‌തെന്ന് പറഞ്ഞാല്‍ മാത്രം പോരാ അതിന്റെ ഉത്തരവ് കാണാതെ ഇവിടെ നിന്ന് എഴുന്നേല്‍ക്കില്ലെന്ന് തിരുവഞ്ചൂര്‍ പറഞ്ഞു.

 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments