HomeNewsLatest Newsമന്ത്രി ശശീന്ദ്രന്റെ ഫോണ്‍ ചോര്‍ത്തിയത് പോലീസോ ? 'ഇര'യായ സ്ത്രീയല്ല ഫോണ്‍ സംഭാഷണം കൈമാറിയത്...

മന്ത്രി ശശീന്ദ്രന്റെ ഫോണ്‍ ചോര്‍ത്തിയത് പോലീസോ ? ‘ഇര’യായ സ്ത്രീയല്ല ഫോണ്‍ സംഭാഷണം കൈമാറിയത് എന്നു സൂചന

മന്ത്രി എ കെ ശശീന്ദ്രന്റെ സ്വകാര്യ ഫോണ്‍ സംഭാഷണം മംഗളം ടെലിവിഷന് കിട്ടിയത് പോലീസില്‍ നിന്നാണെന്ന വഴിയ്ക്കാണ് മറ്റ് മാധ്യമങ്ങളുടെയും ഭരണ നേതൃത്വത്തിന്റെയും ആലോചനയും അന്വേഷണവും നീങ്ങുന്നതെന്നു റിപ്പോർട്ട്. പരാതിക്കാരില്ലാത്ത സംഭവത്തില്‍ ‘ഇര’യായ സ്ത്രീയല്ല ഫോണ്‍ സംഭാഷണം കൈമാറിയത് എന്നാണ് സൂചന. പോലീസ് മന്ത്രിമാരുടെ ഫോണ്‍ ചോര്‍ത്തുന്നുവെന്നും അതില്‍ നിന്ന് ഇത്തരമൊരു പ്രത്യാഘാതം പോലും ഉണ്ടാകുന്നു എന്നും വരുന്നത് ഗുരുതരമായാണ് ഭരണ നേതൃത്വം കാണുന്നത്.

 

 
മുഖ്യമന്ത്രി പിണറായി വിജയന്റെ ഉള്‍പ്പെടെ ഫോണ്‍ പോലീസ് ചോര്‍ത്തുന്നുവെന്ന് കഴിഞ്ഞ നിയമസഭാ സമ്മേളനത്തില്‍ പ്രതിപക്ഷത്തു നിന്ന് ആരോപണം ഉയര്‍ന്നിരുന്നു. കോണ്‍ഗ്രസ് എംഎല്‍എ അനില്‍ അക്കരെയാണ് അത് പറഞ്ഞത്. അതിനും ആഴ്ചകള്‍ക്കു മുമ്പേ, തന്റെ ഫോണ്‍ ചോര്‍ത്തുന്നുവെന്ന് വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് മുഖ്യമന്ത്രിക്ക് പരാതി നല്‍കുകയും ചെയ്തിരുന്നു. ഇതെല്ലാം ചേര്‍ത്തുവായിക്കുമ്പോള്‍ സംസ്ഥാന മന്ത്രിമാരുള്‍പ്പെടെ പല ഉന്നതരുടെയും ഫോണുകള്‍ ചോര്‍ത്തപ്പെടുന്നുണ്ടെന്നാണ് വ്യക്തമാകുന്നത്.

മനുഷ്യശരീരം ജീവനോടെ തിന്നുന്ന ബാക്‌ടീരിയയെ കണ്ടെത്തി !! ഉള്ളിൽ കടന്നാൽ 4 മണിക്കൂറിനകം മരണം ഉറപ്പ് !!

പ്രവാസികൾ സൂക്ഷിക്കുക !! മൊബൈലിനും ലാപ്‌ടോപ്പിനും ചാർജില്ലെങ്കിൽ എയർപോർട്ടിൽ കുടുങ്ങും !! കാരണം ഇതാണ് !

പോപ്പിന്റെ തൊപ്പി അടിച്ചുമാറ്റിയ കൊച്ചുകള്ളി !! ഈ കുരുന്നിന്റെ കുസൃതി പൊട്ടിച്ചിരിപ്പിക്കുന്നത് ലക്ഷങ്ങളെ !! വീഡിയോ കാണാം

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                   www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments