HomeNewsLatest Newsഈ ഫോൺ കാളുകൾ എടുക്കരുതേ; ബാങ്കിംഗ് മേഖലയിലെ ഏറ്റവും പുതിയ ഒരു തട്ടിപ്പുരീതി !

ഈ ഫോൺ കാളുകൾ എടുക്കരുതേ; ബാങ്കിംഗ് മേഖലയിലെ ഏറ്റവും പുതിയ ഒരു തട്ടിപ്പുരീതി !

ദിവസങ്ങൾ ചെല്ലുന്തോറും ബാങ്കിങ് മേഖലയിലെ തട്ടിപ്പുകൾ ഏറിവരികയാണ്. പല രീതിയിൽ ഫോൺ വിളിച്ചും ഇന്റെര്നെറ് ബാങ്കിംഗ് വഴിയും നമ്മുടെ പണം വെറുതെ നഷ്ടമാവുന്നു. സത്യത്തിൽ ബാങ്ക് ഇതൊന്നും അറിയുന്നില്ല. എന്നാലും നമ്മൾ മലയാളികൾ പഠിക്കില്ല. ഒന്നു ബാങ്കിലേക്ക് വിളിച്ചു ചോദിക്കാനുള്ള ബുദ്ധി പോലും കാണിക്കാതെ പിന്നെയും പിന്നെയും അബദ്ധങ്ങളിൽ ചെന്നു ചാടും. ഇത്തവണ ഡെബിറ്റ് കാർഡിൻെറ പേരിലാണ് തട്ടിപ്പുമായി ആളുകൾ രംഗത്ത് വന്നിരിക്കുന്നത്. മലയാളത്തിലെ പ്രമുഖ സംവിധായകന്റെ ഫോണിലേക്കു വന്ന വിളിയിൽ സംശയം തോന്നിയ അദ്ദേഹം ബാങ്കുമായി നേരിട്ടു ബന്ധപ്പെട്ടത് കൊണ്ട് മാത്രമാണ് തട്ടിപ്പിൽ നിന്നും രക്ഷപ്പെട്ടത്. ഫോൺ നമ്പർ അടക്കം അദ്ദേഹം ആ തട്ടിപ്പിന്റെ രീതി പങ്കു വയ്ക്കുന്ന ഓഡിയോ കേൾക്കാം.

ഇത്തരത്തിൽ പല തട്ടിപ്പുകളുടെ ആളുകൾ രംഗത്തുണ്ട് എന്നു മനസ്സിലാക്കുക. ബാങ്ക് സംബന്ധമായ എന്തു കാര്യം പറഞ്ഞു ആരു വിളിച്ചാലും ബാങ്കിൽ നമ്മൾ തന്നെ നേരിട്ടു വിളിച്ചോ ചെന്നോ കാര്യങ്ങൾ ബോധ്യപ്പെട്ടതിനു ശേഷം മാത്രം വിവരങ്ങൾ കൈമാറുക. ഇക്കാര്യത്തിൽ കാണിക്കുന്ന ചെറിയൊരു ഉപേക്ഷ പോലും നിങ്ങളുടെ സമ്പാദ്യം നഷ്ടപ്പെടുത്തും എന്നോർക്കുക.

എല്ലാ മിസ്ഡ് കോളുകളിലും കൊത്തരുത്, എട്ടിന്റെ പണികിട്ടുമെന്നുറപ്പ് ! അറിയാം ഈ നമ്പരുകളുടെ പിന്നിലെ തട്ടിപ്പിന്റെ വഴികൾ !

സൂക്ഷിക്കുക: എസ്ബിടി- എസ്ബിഐ ലയനത്തിന്റെ പേരിലും തട്ടിപ്പ് !

 

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                  www.v4vartha.com

fb

 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments