HomeNewsLatest Newsചാലക്കുടിയില്‍ വെള്ളം താഴുന്നു; ധ്യാനകേന്ദ്രത്തില്‍ കുടുങ്ങിയ ആളുകളെ പുറത്തെത്തിച്ചു

ചാലക്കുടിയില്‍ വെള്ളം താഴുന്നു; ധ്യാനകേന്ദ്രത്തില്‍ കുടുങ്ങിയ ആളുകളെ പുറത്തെത്തിച്ചു

തൃശൂര്‍: ചാലക്കുടിയില്‍ വെള്ളം താഴുന്നു. ധ്യാനകേന്ദ്രത്തില്‍ കുടുങ്ങിയ മറ്റുള്ളവര്‍ പുറത്തേക്ക് വരുന്നു. ചാലക്കുടിയിലും ആയിരങ്ങള്‍ കുടുങ്ങിക്കിടക്കുന്നു. ഭക്ഷണവും വെള്ളവുമില്ലാതെ മൂന്നാംദിവസമാണ് ഇവരിവിടെ കുടുങ്ങിയിരിക്കുന്നത്. ചാലക്കുടിപ്പുഴയില്‍ ജലനിരപ്പ് ഒരടിയോളം താഴ്ന്നു. ഡാമുകളില്‍ സ്ഥിതി നിയന്ത്രണവിധേയമാണ്. പ്രളയക്കെടുതി മൂലം ദുരിതത്തിലായിരുന്ന ആലുവയിൽ ജലനിരപ്പ് താഴ്ന്നു തുടങ്ങി. ചില ഭാഗങ്ങളിൽ റോഡ് ഗതാഗതം ആരംഭിച്ചു. ഇതുവഴി ഭക്ഷണവിതരണവും മറ്റും ആരംഭിച്ചു. പത്തനംതിട്ട റാന്നി മേഖലയിൽ നിന്നു ജനങ്ങളെ പൂർണമായി ഒഴിപ്പിച്ചു. എന്നാൽ വെള്ളക്കെട്ട് ഇതുവരെ മാറിയിട്ടില്ല. അതേസമയം, പന്തളത്ത് വെള്ളം ഒഴിയുന്നില്ല. ഒഴുക്കും തുടരുകയാണെന്നാണ് റിപ്പോർട്ട്. ചെങ്ങന്നൂരിലെ രക്ഷാപ്രവര്‍ത്തനത്തിന് ഇതും തടസമാകുന്നു. ചെങ്ങന്നൂരിൽ 50 അംഗ നാവികസേന രക്ഷാപ്രവർത്തനത്തിനിറങ്ങി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments