HomeNewsLatest Newsഇന്ത്യയുടെ അഗ്‌നി നാല് മിസൈല്‍ പരീക്ഷണം വിജയകരം

ഇന്ത്യയുടെ അഗ്‌നി നാല് മിസൈല്‍ പരീക്ഷണം വിജയകരം

ബരാപ്പൂര്‍: അണ്വായുധ പോര്‍മുന വഹിക്കാന്‍ ശേഷിയുള്ള അഗ്‌നി നാല് മിസൈല്‍ ഇന്ത്യ വിജയകരമായി പരീക്ഷിച്ചു. ഒഡീഷയിലെ അബ്ദുള്‍ കലാം ദ്വീപില്‍ നിന്നായിരുന്നു വിക്ഷേപണം. 4000 കിലോമീറ്റര്‍ അകലെയുള്ള ലക്ഷ്യത്തില്‍ വരെ പ്രഹരമേല്‍പ്പിക്കാന്‍ അഗ്‌നി നാലിന് കഴിയും. അഗ്‌നി പ്രോജക്ട് ഡയറക്ടറായ മലയാളി ടെസി തോമസിന്റെ നേതൃത്വത്തിലായിരുന്നു മിസൈലിന്റെ പരീക്ഷണവിക്ഷേപണം നടത്തിയത്. കൂടുതല്‍ പരീക്ഷണങ്ങള്‍ക്ക് ശേഷം മിസൈല്‍ സൈന്യത്തിന്റെ ഭാഗമാകുമെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഇന്ത്യയുടെ ആയുധ ശേഖരണത്തില്‍ ഇപ്പോഴുള്ള അഗ്‌നി1, അഗ്‌നി2, അഗ്‌നി3, പൃഥ്വി എന്നീ മിസൈലുകളുടെ പ്രഹര പരിധി ഏതാണ്ട് 3000 കിലോമീറ്ററാണ്. അതിനാല്‍ തന്നെ ഇന്ത്യന്‍ ആയുധ ശേഷിയിലെ നാഴിക കല്ലായിരിക്കും അഗ്‌നി4 എന്നാണ് റിപ്പോര്‍ട്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments