HomeNewsLatest Newsആദ്യ പ്രണയം തകർന്നു; വാശിക്ക് 600 ലധികം സ്ത്രീകളുമായി ബന്ധപ്പെട്ടു; വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ്‌ താരത്തിന്റെ...

ആദ്യ പ്രണയം തകർന്നു; വാശിക്ക് 600 ലധികം സ്ത്രീകളുമായി ബന്ധപ്പെട്ടു; വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ്‌ താരത്തിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ !

ലണ്ടന്‍: താൻ അറുനൂറിലധികം സ്ത്രീകളുമായി കിടക്ക പങ്കിട്ടിട്ടുണ്ടെന്ന വെളിപ്പെടുത്തലുമായി വെസ്്റ്റിന്‍ഡീസ് മുന്‍ താരം ടിനോ ബെസ്റ്റ്. ക്രിക്കറ്റ് മാച്ചുകളുമായി ബന്ധപ്പെട്ട് ലോകം ചുറ്റുന്നതിനിടെയാണ് ഇത്രയധികം സ്ത്രീകളുമായി ശാരീരിക ബന്ധം പുലര്‍ത്തിയത്. തന്റെ ആദ്യത്തെ പ്രണയം തകര്‍ന്നതാണ് ഇത്തരമൊരു ജീവിതം തെരഞ്ഞെടുക്കാന്‍ കാരണമെന്നും ടിനോ പറഞ്ഞു. ഡെയ്‌ലി മെയ്‌ലില്‍ പ്രസിദ്ധീകരിച്ച ‘മൈന്‍ഡ് ദ് വിന്‍ഡോസ്, മൈ സ്‌റ്റോറി’ എന്ന ആത്മകഥയിലാണ് ടിനോയുടെ വെളിപ്പെടുത്തല്‍.

 

 

വെസ്റ്റ് ഇന്‍ഡീസിനായി 25 ടെസ്റ്റുകളിലും 26 ഏകദിനങ്ങളിലുമാണ് ബെസ്റ്റ് കളിച്ചിട്ടുള്ളത്. 2003 മെയ് 1ന് ഓസ്‌ട്രേലിയക്കെതിരെ ടെസ്റ്റ് മത്സരത്തില്‍ ബോള്‍ ചെയ്താണ് ബെസ്റ്റ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറിയത്. 2014 ജനുവരി 4ന് നടന്ന ഏകദിനത്തില്‍ ന്യൂസിലാന്‍ഡിന് എതിരെയാണ് അവസാനമായി വെസ്റ്റ് ഇന്‍ഡീസിനായി ബെസ്റ്റ് കളത്തിലിറങ്ങിയത്.

 

 

സ്ത്രീകളുമായി സൗഹൃദം സ്ഥാപിക്കാന്‍ തനിക്ക് പ്രത്യേക കഴിവുണ്ടെന്നാണ്് ടിനോയുടെ അവകാശവാദം. എവിടെപ്പോയാലും താന്‍ സ്ത്രീകളുമായി വളരെ പെട്ടെന്ന് സൗഹൃദത്തിലാകും ആ സൗഹൃദ ബന്ധങ്ങളിലൂടെയാണ് 500 മുതല്‍ 650 വരെ സ്ത്രീകളുമായി കിടക്ക പങ്കിടാന്‍ അവസരം ലഭിച്ചത് താന്‍ കറുത്ത ബ്രാഡ് പിറ്റാണെന്നും ലോകത്തിലെ ഏറ്റവും സുന്ദരനായ കഷണ്ടിത്തലയനാണ് താനെന്നും ടിനോ അവകാശപ്പെടുന്നു. ആദ്യ പ്രണയിനിയായ മെലീസയില്‍ തനിക്ക് ടമാനി എന്ന പേരുള്ള 11 വയസുള്ള കുട്ടിയുണ്ടെന്നും താരം വെളിപ്പെടുത്തി.

 

 

സ്ത്രീകളുമായി പരിചയപ്പെടുന്നതിന് തന്റേതായ ശൈലിയുണ്ട്. ‘ഏതെങ്കിലും പെണ്‍കുട്ടിയെ ഒറ്റക്കു കണ്ടാല്‍ ഞാന്‍ പോയി പരിചയപ്പെടും. എന്റെ പേരുപറഞ്ഞാണ് തുടങ്ങുന്നത്. എന്റെ പേര് ബെസ്റ്റ്, നിങ്ങളുടെയോ എന്ന് ചോദിച്ചാണ് തുടങ്ങുന്നത്. വിന്‍ഡീസ് ടീമിലെത്തുമ്പോള്‍ ഞാന്‍ മറ്റുള്ളവരെക്കാള്‍ ചെറുപ്പമായിരുന്നു. പോരാത്തതിന് സൗന്ദര്യവുമുണ്ട്. അതാകാം പെണ്‍കുട്ടികളെന്നെ ഇഷ്ടമാകാന്‍ കാരണം’- ടിനേ പറയുന്നു.

 

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                  www.v4vartha.com

LIKE

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments