HomeNewsLatest Newsരാവിലെ വീടിന്റെ ഭിത്തികൾ നിറയെ അശ്ലീല ചിത്രങ്ങൾ വരച്ചിരുന്നു....!അന്ന് ആ ദമ്പതികളുടെ വീട്ടിൽ സംഭവിച്ചത്......

രാവിലെ വീടിന്റെ ഭിത്തികൾ നിറയെ അശ്ലീല ചിത്രങ്ങൾ വരച്ചിരുന്നു….!അന്ന് ആ ദമ്പതികളുടെ വീട്ടിൽ സംഭവിച്ചത്……

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിലെ ജനറൽ മെഡിസിൻ വിഭാഗം മേധാവി ഡോ. എൻ.കെ തുളസീധരനും ഭാര്യ ഡോ. ബി. മിനിയും പതിവുപോലെ തന്നെയാണ് കഴിഞ്ഞ ബുധനാഴ്ച രാത്രിയും ഉറങ്ങാൻ കിടന്നത്. രാവിലെ അഞ്ചരയോടെ ഇരുവരും ഉണരുന്നതാണ് പതിവ്. എന്നാൽ, കഴിഞ്ഞ വ്യാഴാഴ്ച ഇരുവരും ഉണരാൻ കുറച്ചു വൈകി. എഴുന്നേൽക്കുമ്പോൾ പതിവില്ലാത്ത ക്ഷീണവും തോന്നി. എന്നാൽ. അപ്പോളൊന്നും തങ്ങൾക്കു പറ്റിയ ചതിയെപ്പറ്റി ഇവര അറിഞ്ഞില്ല. കിടപ്പുമുറിയുടെ വാതിൽ ആരോ പുറത്ത് നിന്ന് പൂട്ടിയിരുന്നു. ഇതാണ് ആ ഡ‌ോക്ടർ ദമ്പതികളെ ഞെട്ടിച്ചത്. പുറത്തുനിന്ന് മുറി തുറപ്പിച്ച് ഇരുവരും ഇറങ്ങിയതോടെയാണ് ആ ഇരുനില വീട്ടിൽ രാത്രിയിൽ എന്തൊക്കെ നടന്നുവെന്ന് എല്ലാവരും അറിയുന്നത്.

LIKE

താഴത്തെ നിലയിൽ ഡോക്ടറും ഭാര്യയും വേലക്കാരിയും മാത്രമായിരുന്നു ഉണ്ടായിരുന്നത്. ഇവരുറങ്ങിയ കട്ടിലിനോട് ചേർന്ന് നിലത്തുവച്ചിരുന്ന സേഫിൽ നിന്നാണ് സ്വർണാഭരണങ്ങൾ കവർന്നത്. മറ്റൊരു മുറിയിലെ ഷെൽഫ് കുത്തിത്തുറന്ന് സാധനങ്ങൾ വാരിവലിച്ചിട്ട നിലയിലായിരുന്നു. തീൻമുറിയോട് ചേർന്ന കിടപ്പുമുറിയിലാണ് ഡോക്ടർ ദമ്പതികൾ ഉറങ്ങിയിരുന്നത്.ഇതിന്റെ താക്കോൽ മേശവലിപ്പിൽ നിന്നെടുത്ത് സേഫ് തുറക്കുകയായിരുന്നുവെന്നാണ് കരുതുന്നത്. മുപ്പത്തിയഞ്ച് പവൻ സ്വർണാഭരണങ്ങളും മൂന്നു ലക്ഷം രൂപ വിലവരുന്ന വജ്രാഭരണങ്ങളും മൂന്നുലക്ഷം രൂപയും നഷ്ടപ്പെട്ടു. ട്രെയിൻ ടോയ്‌ലറ്റുകളിൽ കാണാറുള്ളതുപോലെ വീടിന്റെ ചുവരിൽ മോഷ്ടാക്കൾ അശ്ളീല ചിത്രങ്ങൾ വരച്ചു നിറച്ചിരുന്നു. കൂട്ടത്തിൽ ഹിന്ദിയോട് സാമ്യമുള്ള അക്ഷരങ്ങളിൽ ചില വാക്കുകളും. രോഗികളെ പരിശോധിക്കുന്ന മുറിയുടെ ചുവരുകളിലാണ് ചിത്രങ്ങളും മറ്റുും വരച്ചിട്ടത്. പരിശോധനാ മുറിയിൽ ഉണ്ടായിരുന്ന സ്കെച്ച് പേന ഉപയോഗിച്ചാണ് കള്ളന്മാർ ‘കലാസൃഷ്ടി’ നടത്തിയത്. ഡോക്ടർ ദമ്പതിമാരെ മയക്കിക്കിടത്തിയാണ് മോഷണം നടത്തിയതെന്ന് പൊലീസ് സ്ഥിരീകരിച്ചു കഴിഞ്ഞു. ഇതിനായി എന്താണ് ഉപയോഗിച്ചതെന്ന് വ്യക്തമായിട്ടില്ല. രാവിലെ ഉണരാൻ വൈകിയതും ഉണർന്നപ്പോഴുണ്ടായ ക്ഷീണവും ഇത് വെളിവാക്കുന്നതാണ്. ദേഹത്ത് വല്ല പോറലും ഉണ്ടായിട്ടുണ്ടോയെന്നും പരിശോധന നടത്തിയിരുന്നു.

also read: 20 വർഷത്തിനുശേഷം കണ്ടുമുട്ടിയ മകളോട് ആ പിതാവ് കാണിച്ച ക്രൂരത !

ചിത്രരചനയും അന്യഭാഷയിലുള്ള വാക്കുകളും അന്വേഷണത്തെ വഴി തെറ്റിക്കുന്നതിനായാണോ എന്ന സംശയവും പൊലീസിനുണ്ട്. അതിവിദഗ്ധരായ മോഷ്ടാക്കൾ സമയം പോകാൻ നടത്തിയ വിനോദമായും പൊലീസ് ഇതിനെ കാണുന്നുണ്ട്. കാരണം ചില മോഷ്ടാക്കൾ വീടുകളിൽ കയറി രാത്രി മോഷണം നടത്തിയാൽ പുലർച്ചെയായിരിക്കും ഇവിടെ നിന്ന് പുറത്തിറങ്ങുന്നതെന്ന വിവരം പൊലീസിനുണ്ട്. രാത്രി കാലങ്ങളിൽ മോഷണ വസ്തുക്കളുമായി പുറത്തിറങ്ങുമ്പോൾ പട്രോളിംഗ് നടത്തുന്ന പൊലീസ് സംഘത്തിന് മുന്നിൽ ചെന്നുപെടാൻ സാധ്യതയുണ്ട്. നഗരങ്ങളിൽ ഇങ്ങനെ സംഭവിക്കാറുണ്ടെന്ന് മോഷ്ടാക്കൾ തന്നെ പൊലീസിനോട് നേരത്തെ വെളിപ്പെടുത്തിയിട്ടുണ്ട്. പുലർകാലമായാൽ ഈ പ്രശ്നമില്ല. രാവിലെ നടക്കാനിറങ്ങുന്നവരുടെ കൂട്ടത്തിൽ സുഖമായി രക്ഷപ്പെടാം. മോഷ്ടാക്കൾ വീട്ടിലെത്തിയ ശേഷം കഞ്ചാവ് ഉപയോഗിച്ചതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
ഡോക്ടർമാരുടെ വീടാണെന്നും ഇവിടെ ‘കാര്യമായി തടയും’ എന്നും അറിഞ്ഞു തന്നെയാണ് മോഷ്ടാക്കൾ കയറിയതെന്ന് പൊലീസ് കരുതുന്നു. പരിശോധനാ മുറിയിൽ അശ്ളീല ചിത്രങ്ങൾ നിറയ്ക്കാൻ മാത്രം മോഷ്ടാക്കൾക്ക് ഡോക്ടറുമായി മുൻവിരോധം വല്ലതുമുണ്ടായിരുന്നോയെന്ന കാര്യവും പൊലീസ് തിരക്കിയിരുന്നു. മോഷണദിവസം ഡോക്ടർ ദമ്പതികൾക്ക് പുറമെ മരുമക്കളും പേരക്കുട്ടിയും വീടിന്റെ മുകളിലത്തെ നിലയിലും വേലക്കാരി താഴത്തെ നിലയിൽ മറ്റൊരു മുറിയിലും ഉറങ്ങുന്നുണ്ടായിരുന്നു. വീടിന്റെ അടുക്കള വാതിലിലൂടെ അകത്തുകടക്കാൻ നടത്തിയ ശ്രമം പരാജയപ്പെട്ടതിനെ തുടർന്ന് തീൻമുറിയോട് ചേർന്ന വാതിൽ തുറന്നാണ് മോഷ്ടാക്കൾ അകത്തുകടന്നതെന്ന് കരുതുന്നു. ആഭരണങ്ങൾ സൂക്ഷിച്ചിരുന്ന സേഫിന്റെ താക്കോൽ മേശവലിപ്പിൽ നിന്നെടുക്കുകയായിരുന്നു. കിടപ്പുമുറിയിലെ അലമാരയിൽ സൂക്ഷിച്ച പണമാണ് നഷ്ടമായത്. മോഷ്ടിക്കപ്പെട്ട ആഭരണങ്ങൾ മകളുടെ വിവാഹത്തിനായി കരുതിയിരുന്നതാണ്.നോർത്ത് അസി. കമ്മിഷണർ ജോസി ചെറിയാന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്.

also read: വീട്ടുജോലി ചെയ്യാത്ത ഭാര്യക്കെതിരെ ഭർത്താവ് കോടതിയിൽ; ഭാര്യക്ക് 6 വർഷം തടവു വിധിച്ച് കോടതി!

ഓടിക്കൊണ്ടിരിക്കുന്ന കാർ ഭൂമി പിളർന്നു താഴേക്ക്‌ പതിക്കുന്നു ! ഞെട്ടിക്കുന്ന വീഡിയോ പുറത്ത് !

രാം ഗോപാൽ വർമ്മയുടെ ആദ്യ ഹ്രസ്വ ചിത്രത്തിന്റെ ചൂടൻ പോസ്റ്റർ !

ലൈംഗികബന്ധത്തിനിടെ സ്‌ത്രീയുടെയും പുരുഷന്റെയും ശരീരങ്ങളിൽ നടക്കുന്ന ചലനങ്ങളുടെ വീഡിയോ !

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments