HomeNewsLatest Newsതൊടുപുഴയിൽ ഡ്യൂട്ടി കഴിഞ്ഞു സ്കൂട്ടറിൽ മടങ്ങിയ നേഴ്‌സിന് നേരെ ലൈംഗികാതിക്രമം; പിന്നാലെയെത്തി കടന്നു പിടിച്ച് അക്രമി

തൊടുപുഴയിൽ ഡ്യൂട്ടി കഴിഞ്ഞു സ്കൂട്ടറിൽ മടങ്ങിയ നേഴ്‌സിന് നേരെ ലൈംഗികാതിക്രമം; പിന്നാലെയെത്തി കടന്നു പിടിച്ച് അക്രമി

തൊടുപുഴയിൽ സ്കൂട്ടറിൽ യാത്ര ചെയ്ത യുവതിക്കുനേരെ ലൈംഗികാതിക്രമം. രാത്രി ജോലി കഴിഞ്ഞ് സ്‌കൂട്ടറിൽ വീട്ടിലേക്ക് പോയ നഴ്‌സാണ് ലൈംഗികമായി പീഡിപ്പിക്കപ്പെട്ടത്. ബൈക്കിലെത്തിയ അക്രമി യുവതിയെ വഴിയിൽ വെച്ച് കടന്നു പിടിക്കുകയായിരുന്നു. സംഭവത്തിന് ശേഷം രക്ഷപ്പെട്ട അക്രമിക്കായി തിരച്ചിൽ ഊർജിതമാക്കി. വ്യാഴാഴ്ച രാത്രി 8.30ന് തൊടുപുഴ വണ്ണപ്പുറത്താണ് സംഭവം. സ്വകാര്യ ആശുപത്രിയിലെ നഴ്‌സായ യുവതി സ്‌കൂട്ടറിൽ ഡ്യൂട്ടി കഴിഞ്ഞ് മടങ്ങുകയായിരുന്നു. വണ്ണപ്പുറം ടൗണിൽ നിന്ന് വീട്ടിലേക്കുള്ള ചെറിയ വഴി തിരിയാൻ സ്കൂട്ടറിന്റെ വേഗത കുറച്ചപ്പോൾ പിന്നിൽ നിന്ന് ബൈക്കിലെത്തി യുവതിയെ കടന്നു പിടിക്കുകയായിരുന്നു. ഇതോടെ ഭയന്ന സ്ത്രീ സ്കൂട്ടർ നിർത്തി ബഹളം വച്ചു. ഇതോടെ അക്രമി ബൈക്ക് തിരിച്ചു കടന്നുകളഞ്ഞു. യുവതിയുടെ പരാതിയിൽ കാളിയാർ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments