HomeNewsLatest Newsതകരാറിനെ തുടർന്ന് താത്കാലികമായി വൈദ്യുതി വിഛേദിച്ച ലിഫ്റ്റ്, ഒരു മാസത്തിന് ശേഷം തുറന്നവർ ഞെട്ടി !

തകരാറിനെ തുടർന്ന് താത്കാലികമായി വൈദ്യുതി വിഛേദിച്ച ലിഫ്റ്റ്, ഒരു മാസത്തിന് ശേഷം തുറന്നവർ ഞെട്ടി !

ബെയ്ജിംങ്: താത്കാലികമായി വൈദ്യുതി വിഛേദിച്ച ലിഫ്റ്റ്, ഒരു മാസത്തിന് ശേഷം തുറന്നവര്‍ ഞെട്ടി. ലിഫ്റ്റില്‍ ഒരു മാസം പഴക്കമുള്ള ഒരു ശവശരീരം. കഴിഞ്ഞ ജനുവരി 30ന് വൈദ്യുതി വിച്ഛേദിച്ചപ്പോള്‍, ലിഫ്റ്റില്‍ കുടുങ്ങിപ്പോയ സ്ത്രീയുടെ ശവശരീരമാണ് കണ്ടെത്തിയത്. തകരാറ് പണികള്‍ക്ക് ശേഷം മാര്‍ച്ച് 1ന് വീണ്ടും ലിഫ്റ്റ് തുറന്നപ്പോഴായിരുന്നു സംഭവം ശ്രദ്ധയില്‍പ്പെട്ടത്.ചൈനയിലെ ക്‌സിയാന്‍ നഗരത്തിലാണ് സംഭവം. 43 കാരിയായ വനിതയാണ് മരിച്ചതെന്ന് പോലീസ് അറിയിച്ചു. സംഭവത്തിന് പിന്നില്‍ അട്ടിമറികളില്ലെന്നും, അബദ്ധത്തില്‍ സംഭവിച്ചതാകാമെന്നും സര്‍ക്കാര്‍ അറിയിച്ചു. കൃത്യമായി പരിശോധിക്കാതെ വൈദ്യുതി വിച്ഛേദിച്ച ജീവനക്കാരെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു. ചൈനയില്‍ ലിഫ്റ്റ് അപകടങ്ങള്‍ തുടര്‍ കഥയാകുകയാണ്. കഴിഞ്ഞ ജൂലൈയില്‍, ലിഫ്റ്റിന്റെ മേല്‍ക്കൂര തകര്‍ന്നുവീണ് യുവതി കൊല്ലപ്പെട്ടിരുന്നു. അതിനു പിന്നാലെയാണ് ഇപ്പോൾ ഈ സംഭവവും ഉണ്ടായത്.

LIKE

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments