HomeNewsLatest Newsകാണ്‍പൂരില്‍ ബസും ജെസിബി ലോഡറും കൂട്ടിയിടിച്ച്‌ വൻ അപകടം : 17 പേർ മരിച്ചു: നിരവധി...

കാണ്‍പൂരില്‍ ബസും ജെസിബി ലോഡറും കൂട്ടിയിടിച്ച്‌ വൻ അപകടം : 17 പേർ മരിച്ചു: നിരവധി പേർക്ക് പരിക്ക്

കാണ്‍പുരില്‍ മിനിബസും ജെസിബി ലോഡറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 17 പേര്‍ മരിച്ചു. അഞ്ചുപേര്‍ക്ക്​ പരിക്കേറ്റു. ചൊവ്വാഴ്ച വൈകീട്ട്​ ആണ് സംഭവം. ലഖ്​നോവില്‍ നിന്ന്​ ഡല്‍ഹിയിലേക്ക്​ പോകുകയായിരുന്ന മിനിബസ്​ ആണ്​ അപകടത്തില്‍പ്പെട്ടത്​. കാണ്‍പുര്‍ സചേന്ദി ഏരിയയിലാണ്​ അപകടമുണ്ടായത്​. പരിക്കേറ്റവരെ നഗരത്തിലെ ഹാല്ലെറ്റ്​ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി കാണ്‍പുര്‍ റേഞ്ച്​ ഐ.ജി മോഹിത്​ അഗര്‍വാള്‍ പറഞ്ഞു.

അപകടത്തില്‍ അനുശോചിച്ച ഉത്തര്‍പ്രദേശ്​ മുഖ്യമന്ത്രി യോഗി ആദിത്യനാഥ്​ മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക്​ രണ്ട്​ ലക്ഷം രൂപയുടെ സഹായധനം പ്രഖ്യാപിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments