HomeNewsLatest Newsഐഎസ്എൽ നിയമങ്ങളിൽ അടിമുടി മാറ്റം വരുന്നു: ഒരു ടീമിൽ 4 വിദേശ താരങ്ങൾ മാത്രം

ഐഎസ്എൽ നിയമങ്ങളിൽ അടിമുടി മാറ്റം വരുന്നു: ഒരു ടീമിൽ 4 വിദേശ താരങ്ങൾ മാത്രം

ഐ എസ് എൽ നിയമങ്ങളിൽ അടിമുടി മാറ്റം വരുന്നു. വരുന്ന സീസണ്‍ മുതല്‍ നാല് വിദേശ താരങ്ങള്‍ മാത്രമാണ് ഒരു ടീമിലുണ്ടാവുക. ഇതോടെ ഇന്ത്യന്‍ താരങ്ങളുടെ എണ്ണം ഏഴായി ഉയരും.നാലു വിദേശ താരങ്ങള്‍ മാത്രം എന്നത് ഏഷ്യന്‍ ടൂര്‍ണമെന്റുകളില്‍ നിലവിലുള്ള നിയമമാണ്.

പുതിയ നിയമം വരുന്നതോടെ ആറു വിദേശ താരങ്ങളെ മാത്രമെ ഒരു ക്ലബിന് സൈന്‍ ചെയ്യാന്‍ സാധിക്കൂ. വിദേശതാരം മാര്‍ക്യൂ താരമാണെങ്കില്‍ മാത്രമെ ഏഴാമതൊരാളെ ടീമിലെത്തിക്കാന്‍ സാധിക്കൂ. സൈന്‍ ചെയ്യുന്ന വിദേശ താരങ്ങളില്‍ ഒന്ന് ഏഷ്യന്‍ താരമായിരിക്കണമെന്ന നിബന്ധനയുമുണ്ട്. കൂടാതെ
ഒരോ ടീമിലും നിര്‍ബന്ധമായും നാലു ഡെവലെപ്‌മെന്റ് താരങ്ങളും ഈ സീസണ്‍ മുതല്‍ വേണം. രണ്ട് ഡെവലെപ്‌മെന്റ് താരങ്ങള്‍ മാച്ച്‌ സ്‌ക്വഡിലും ഉണ്ടായിരിക്കണം എന്നും പുതിയ നിയമത്തിൽ പറയുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments