HomeNewsLatest Newsദാദ്രി സംഭവം ആസൂത്രിതം; ന്യൂനപക്ഷ കമ്മിഷൻ

ദാദ്രി സംഭവം ആസൂത്രിതം; ന്യൂനപക്ഷ കമ്മിഷൻ

ന്യൂഡല്‍ഹി: ദാദ്രി സംഭവം ആസൂത്രിതമായിരുന്നെന്ന് ദേശീയ ന്യൂനപക്ഷ കമ്മിഷൻ.   അപകടം എന്ന് വിശേഷിപ്പിക്കാനാവില്ല. ആരുടേയും   പേരെടുത്തു പറയാത്ത കമ്മീഷൻ  ഉത്തരവാദിത്തപ്പെട്ടവർ വേണ്ട ഗൌരവം ഈ പ്രശ്നത്തിൽ കാണിച്ചില്ല എന്നും കുറ്റപ്പെടുത്തി.

ക്ഷേത്രത്തിലെ ലൗ‍ഡ്സ്പീക്കറിലൂടെ വിളിച്ചുപറഞ്ഞയുടനെ വൻ ജനക്കൂട്ടം സ്ഥലത്തെത്തിയെങ്കിലും ജനക്കൂട്ടം നല്ല ഉറക്കത്തിലായിരുന്നു എന്നാണു പറഞ്ഞത്. ഇത്തരം പ്രസ്താവനകൾ സംഭവം ആസൂതിതമായിരുന്നു എന്നതിലേക്ക് വിരൽ ചൂണ്ടുന്നു .കമ്മിഷനു ലഭിച്ച വിവരങ്ങളനുസരിച്ച് സംഭവം ആസൂത്രിതമാണ്. ക്ഷേത്രം പോലുള്ള പരിപാവനമായ സ്ഥലമാണ് ഒരു വിഭാഗത്തിലെ ജനങ്ങളെ പ്രകോപിപ്പിക്കാൻ ഉപയോഗിച്ചതെന്ന് വ്യക്തമാകുന്നുണ്ട്.

ന്യൂനപക്ഷ കമ്മിഷൻ ചെയർമാൻ നസീം അഹ്മദ്, അംഗങ്ങളായ ഫരീദ അബ്ദുല്ല ഖാൻ, സെറിങ് നംഗ്യാൽ ഷാനു എന്നിവരാണ് റിപ്പോർട്ട് തയാറാക്കിയത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments