HomeNewsLatest Newsഎസ്തര്‍ അനുഹ്യ വധക്കേസ് പ്രതിക്ക് വധശിക്ഷ

എസ്തര്‍ അനുഹ്യ വധക്കേസ് പ്രതിക്ക് വധശിക്ഷ

മുംബൈ : ഐ.ടി.ഉദ്യോഗസ്ഥയായിരുന്ന  എസ്തര്‍ അനുഹ്യയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ പ്രതി ചന്ദ്രബന്‍ സുധാം സനപിനെ വധശിക്ഷക്ക് വിധിച്ചു.  പ്രതി കുറ്റക്കാരനാണെന്ന് മുംബൈ വിചാരണക്കോടതി ചൊവ്വാഴ്ച കണ്ടെത്തിയിരുന്നു. കേസ് അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസാണെന്നും ശിക്ഷ സമൂഹത്തിന് പാഠമാകുമെന്നും  കോടതി നിരീക്ഷിച്ചു.

2014 ജനുവരി അഞ്ചിനാണ് ഹൈദരാബാദ് സ്വദേശിയായ എസ്‌തേര്‍ അനുഹ്യ മുംബൈയില്‍ കൊല്ലപ്പെടുന്നത്. യുവതിയെ കാണാനില്ലെന്ന് കാണിച്ച് യുവതിയുടെ പിതാവ് വിജയവാഡ പോലീസിലും മുംബൈ പോലീസിലും പരാതി നല്‍കിയരുന്നു. തുടര്‍ന്ന് നടന്ന അന്വേഷണത്തില്‍ 2014 ജനുവരി 16-നാണ് യുവതിയുടെ ജഡം പോലീസ് കണ്ടെത്തുന്നത്.

ക്രിസ്മസ് അവധിക്കുശേഷം ജോലിയില്‍ തിരികെ പ്രവേശിക്കാന്‍ മുംബൈയിലെത്തിയ അനുഹ്യ റെയില്‍വെ സ്റ്റേഷനില്‍ നിന്നും ഹോസ്റ്റലിലേക്കുള്ള യാത്രാമധ്യേയാണ് കൊല്ലപ്പെടുന്നത്.

റെയില്‍വെസ്റ്റേഷനില്‍ വച്ച് ചന്ദ്രബന്‍സുധാം സനപ് എസ്തറിനെ സമീപിക്കുന്നത് ടാക്‌സി ഡ്രൈവറെന്ന വ്യാജേനയാണ്. തുടര്‍ന്ന് റെയില്‍വെ സ്റ്റേഷന് പുറത്തിറങ്ങിയ യുവതിയോട് ഇയാള്‍ ബൈക്കിലാണ് യാത്ര എന്നറിയിച്ചു.  ഇയാളുടെ പെരുമാറ്റത്തില്‍ സംശയം തോന്നാതിരുന്ന യുവതി ഇയാള്‍ക്കൊപ്പം ബൈക്കില്‍ ഹോസ്റ്റലിലേക്ക് യാത്ര തിരിക്കുകയായിരുന്നു.

മുംബൈ കാഞ്ചുമാര്‍ഗിന് സമീപം എത്തിയപ്പോള്‍ ബൈക്കില്‍ പെട്രോള്‍ അടിക്കാനെന്ന വ്യാജേന സനപ് ബൈക്ക് നിറുത്തി. തുടര്‍ന്ന് യുവതിയ കുറ്റിക്കാട്ടിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നു. യുവതി ശക്തമായി ചെറുത്തതോടെ തലയില്‍ കല്ലുകൊണ്ട് അടിച്ചു വീഴ്ത്തി കഴുത്തില്‍ ഷാള്‍കൊണ്ടു മുറുക്കി ഇയാള്‍ യുവതിയെ കൊലപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് ബൈക്കിലുണ്ടായിരുന്ന പെട്രോള്‍ ഉപയോഗിച്ച് ജഡം കത്തിച്ചു.

സിസിടിവിയില്‍ പതിഞ്ഞ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് സനപ് പോലീസ് പിടിയിലാകുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments