HomeNewsവീട്ടിൽ കയറണോ? എച്ച് ഐ വി ബാധയില്ലെന്ന സർട്ടിഫിക്കറ്റ് വേണം !

വീട്ടിൽ കയറണോ? എച്ച് ഐ വി ബാധയില്ലെന്ന സർട്ടിഫിക്കറ്റ് വേണം !

ഫത്തേപൂര്‍: എച്ച്‌ഐവി ബാധയില്ലെന്ന് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റില്ലാതെ ഭര്‍ത്താക്കന്‍മാരെ വീട്ടില്‍ കയറാന്‍ അനുവദിക്കില്ലെന്ന ഉറച്ച തീരുമാനത്തിലാണ് ഉത്തര്‍പ്രദേശിലെ ഫത്തേപൂരിലെ ഉദൈസരൈ ഗ്രാമത്തിലെ ഒരു കൂട്ടം സ്ത്രീകള്‍. ഈ ഗ്രാമത്തിലെ ഭൂരിഭാഗം പുരുഷന്‍മാരും തൊഴില്‍ ചെയ്യുന്നത് മുംബൈയിലാണ്. മുംബൈയില്‍ നിന്നെത്തുന്ന പല പുരുഷന്‍മാര്‍ക്കും എച്ച്‌ഐവി എയ്‌സ്ഡ് ബാധയുണ്ടെന്ന് സൂചനയെത്തുടര്‍ന്നാണ് സ്ത്രീകള്‍ ഈ നിലപാടെടുത്തത്. സ്ത്രീകളുടെ ഭയം തെറ്റല്ലെന്നാണ് പരിശോധനാഫലങ്ങള്‍ തെളിയിക്കുന്നത്. നഗരങ്ങളില്‍ നിന്നും തിരിച്ചെത്തിയവരില്‍ ഭൂരിഭാഗത്തിനും രോഗബാധയുണ്ടെന്ന് പരിശോധനയില്‍ കണ്ടെത്തി.

200 വീടുകള്‍ മാത്രമാണ് ഈ ഗ്രാമത്തിലുള്ളത്. 250ല്‍ അധികം ആളുകളാണ് ഇവിടെ നിന്നും ജോലി തേടി മുംബൈയിലെത്തിയത്. ഇവിടെ കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ക്കിടയില്‍ എയ്ഡ്‌സ് ബാധിച്ച് മരിച്ചത് 44 പേരാണ്. ഇതും നഗരത്തില്‍ നിന്നെത്തുന്ന പുരുഷന്‍മാര്‍ക്ക് പരിശോധന നിര്‍ബന്ധമാക്കാന്‍ സ്ത്രീകളെ പ്രേരിപ്പിക്കുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments