HomeAround KeralaThiruvananthapuramകോളേജ് വിദ്യാർത്ഥിനികളും വീട്ടമ്മമാരും അടങ്ങുന്ന വൻ അനാശ്യാസ സംഘം നയിക്കുന്നത് താത്ത ...

കോളേജ് വിദ്യാർത്ഥിനികളും വീട്ടമ്മമാരും അടങ്ങുന്ന വൻ അനാശ്യാസ സംഘം നയിക്കുന്നത് താത്ത തിരുവനന്തപുരത്ത് പിടിയിലായ നസീമയുടെ പ്രവർത്തികൾ ആരെയും നാണിപ്പിക്കുന്നത്

വീട് വാടകയ്‌ക്കെടുത്ത് പെണ്‍വാണിഭം നടത്തിയ കേസില്‍ കഴിഞ്ഞ ദിവസം പിടിയിലായ നസീമ എന്ന താത്ത പല ഉന്നതരുടേയും അടുത്തയാളെന്ന് പൊലീസ്. രാഷ്ട്രീയക്കാരും അഭിഭാഷകരും സര്‍ക്കാര്‍ ഉദ്യോഗസ്ഥരുമടക്കം പല ഉന്നതരും ഇവരുടെ വേണ്ടപ്പെട്ടവരുടെ പട്ടികയിലുണ്ടെന്നാണ് റിപ്പോര്‍ട്ട്. നസീമയുടെ പക്കല്‍ നിന്ന് കാല്‍ ലക്ഷത്തോളം രൂപയും നിരവധി മൊബൈല്‍ ഫോണുകളും ഗര്‍ഭനിരോധന ഉറകളും പൊലീസ് കണ്ടെത്തി. എറണാകുളം, ബംഗളൂരു സ്വദേശിനികളായ യുവതികളെയും പ്രതിഫലം വാഗ്ദാനം ചെയ്താണ് നസീമ ഇവിടെ എത്തിച്ചത്. റെയ്ഡ് സമയത്ത് വീട്ടിലുണ്ടായിരുന്നവരാണ് പിടിയിലായ പുരുഷന്‍മാര്‍. ഫോണ്‍വഴി നസീമയാണ് ഇവരെ വിളിച്ചുവരുത്തിയതെന്ന് പൊലീസ് പറഞ്ഞു.

എറണാകുളം, ബംഗളൂരു സ്വദേശികളായ രണ്ട് യുവതികളും നെടുമങ്ങാട് സ്വദേശികളായ സലിംഖാന്‍, കിഷോര്‍കുമാര്‍, തമ്പാനൂര്‍ സ്വദേശി ജയകുമാര്‍, പേരൂര്‍ക്കട സ്വദേശി വിനേഷ് എന്നിവരടങ്ങുന്ന എട്ടംഗ സംഘം കഴിഞ്ഞ ദിവസമാണ് പൊലീസിന്റെ പിടിയിലായത്. പെണ്‍വാണിഭ സംഘങ്ങളില്‍ തന്നെ നഗരത്തിലെ ഏറ്റവും പ്രധാന കണ്ണിയാണ് 54 വയസ്സുകാരിയായ നസീമ. കഴിഞ്ഞ ഇരുപത്തിയഞ്ച് വര്‍ഷത്തോളമായി നസീമ ഈ മേഖലയില്‍ തുടരുകയാണെന്നും നഗരത്തിലെ പല ഉന്നതര്‍ക്കും ബിസിനസുകാര്‍ക്കുമെല്ലാം ഇവരെ അടുത്തറിയാമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇവരുടെ ഭര്‍ത്താവും രണ്ട് പെണ്‍മക്കളും നെടുമങ്ങാട് തന്നെയാണ് താമസം.

29ാം വയസ്സില്‍ ഈ മേഖലയിലെത്തിയ ഇവര്‍ക്കെതിരെ നഗരത്തിലെ ഒട്ടുമിക്ക പൊലീസ് സ്റ്റേഷനുകളിലും കേസുണ്ടെന്നും പോലീസ് പറയുന്നു. കോളേജ് പെണ്‍കുട്ടികളാണ് താത്തയുടെ സംഘത്തിന്റെ പ്രധാന ഇരകള്‍. എത്ര വലിയ കേസായാലും വലിയ അഭിഭാഷക സംഘം തന്നെ ഇവര്‍ക്കു വേണ്ടി കളത്തിലിറങ്ങുമെന്നും അതുകൊണ്ട് എളുപ്പത്തില്‍ കേസില്‍ നിന്നും ഊരിപ്പോകുമെന്നും പോലീസ് പറഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍. നഗരങ്ങള്‍ കേന്ദ്രീകരിച്ചാണ് നസീമയുടെ വാണിഭസംഘം പ്രവര്‍ത്തിച്ചിരുന്നത്.

നഗരത്തിലെ വലിയ വീടുകള്‍ വാടകയ്‌ക്കെടുത്ത് താമസിച്ചാണ് ഇവര്‍ ആവശ്യക്കാര്‍ക്ക് സൗകര്യമൊരുക്കിയിരുന്നതെന്നാണ് വിവരം. ഒരിക്കല്‍ ഒരു കേസില്‍ പൊലീസ് പിടിയിലായാല്‍ പുറത്തിറങ്ങി മൂന്ന് മാസം വരെ അജ്ഞാത കേന്ദ്രത്തിലാണ് താത്തയുടെ വാസമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പിന്നീട് പുറത്ത് വന്ന് വേറെ ഏരിയയില്‍ താമസം ആരംഭിച്ച് വീണ്ടും വര്‍ക്ക് തുടങ്ങുന്നതാണ് ഇവരുടെ രീതി. ഭര്‍ത്താവുമായും മക്കളുമായും അവരുടെ കുടുംബവുമായും അടുത്ത ബന്ധമൊന്നും ഇവര്‍ക്കില്ലെന്നും ഇവര്‍ക്കെതിരെ അന്‍പതോളം കേസുകള്‍ നിലവിലുണ്ടെന്നും പൊലീസ് പറയുന്നു.

കഴിഞ്ഞ ദിവസം പിടിയിലായ പാറ്റൂരിലെ വീട് ഒരു അമേരിക്കന്‍ മലയാളിയുടേതാണ്. 15000 രൂപ മാസവാടക നല്‍കിയാണ് താമസത്തിനെന്ന് പറഞ്ഞ് ഇവര്‍ വീടെടുത്തത്. ഇന്നലെ വൈകുന്നേരം പതിവില്ലാതെ ബൈക്കില്‍ ചിലര്‍ ഇവിടെ വന്നുപോകുന്നതില്‍ സംശയം തോന്നിയ ചിലരാണ് വിവരം പൊലീസിനെ അറിയിച്ചത്. തുടര്‍ന്ന് പൊലീസ് രഹസ്യനിരീക്ഷണം നടത്തി സംഭവം സ്ഥിരീകരിച്ചശേഷം രാത്രി റെയ്ഡ് നടത്തുകയായിരുന്നു.bottom-copy

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments