HomeAround Keralaവീട്ടുജോലിക്കെത്തിയ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തു; ഹെഡ് കോണ്‍സ്റ്റബിള്‍ അറസ്റ്റില്‍

വീട്ടുജോലിക്കെത്തിയ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തു; ഹെഡ് കോണ്‍സ്റ്റബിള്‍ അറസ്റ്റില്‍

 

വീട്ടില്‍ ജോലി ചെയ്തിരുന്ന പതിനാലുകാരിയെ ബലാത്സംഗം ചെയ്ത സംഭവത്തില്‍ ഹെഡ് കോണ്‍സ്റ്റബിള്‍ അറസ്റ്റില്‍. ഗുരുഗ്രാം പൊലീസ് ഉദ്യോഗസ്ഥനായ അനുപ് സിങ് ആണ് അറസ്റ്റിലായത്. സംഭവത്തിന് പിന്നാലെ ഇയാളെ സസ്പെൻഡ് ചെയ്തിരുന്നു. പെണ്‍കുട്ടിയുടെ ബന്ധുവിന്റെ പരാതിയെ തുടര്‍ന്നാണ് നടപടി സ്വീകരിച്ചത്. നവംബര്‍ ഒന്ന് മുതല്‍ പെണ്‍കുട്ടി അനുപിന്റെ വസതിയില്‍ ജോലി ചെയ്ത് വരികയായിരുന്നു.

ഇതിനിടെ ഇയാള്‍ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്യുകയും സംഭവം പുറത്തറിഞ്ഞാല്‍ കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തുകയുമായിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ പെണ്‍കുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കി. കുറ്റാരോപിതനായ ഹെഡ് കോണ്‍സ്റ്റബിളിനെ ചോദ്യം ചെയ്തു വരികയാണെന്നും പ്രതിക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും ഡെപ്യൂട്ടി പൊലീസ് കമീഷണര്‍ വീരേന്ദര്‍ വിജ് പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments