HomeAround KeralaMalappuramടിപ്പറിന്റെ ചക്രം ഊരിത്തെറിച്ച്‌ ദേഹത്ത് വീണ് വ്യാപാരിക്കു ദാരുണാന്ത്യം

ടിപ്പറിന്റെ ചക്രം ഊരിത്തെറിച്ച്‌ ദേഹത്ത് വീണ് വ്യാപാരിക്കു ദാരുണാന്ത്യം

മലപ്പുറം: ഓടിക്കൊണ്ടിരുന്ന ടിപ്പറിന്റെ ചക്രം ഊരിത്തെറിച്ച്‌ ദേഹത്ത് വീണ് വ്യാപാരി മരിച്ചു. കൊണ്ടോട്ടി ഐക്കരപ്പടി പതിനൊന്നാം മൈലിലാണ് അപകടം നടന്നത്.ക്വാറിപ്പൊടിയുമായി പോകുകയായിരുന്ന ടിപ്പറിന്റെ ഇടതുവശത്തെ രണ്ടു ചക്രങ്ങളാണ് ഊരിത്തെറിച്ചത്. കച്ചവടക്കാരനായ പേങ്ങാട് കൂടത്തിങ്ങല്‍ വീട്ടില്‍ പാണ്ടിക്കാടന്‍ അപ്പുട്ടി (50) ആണു മരിച്ചത്. റോഡിന്റെ മറുവശത്ത് പച്ചക്കറി നടത്തുകയായിരുന്ന അപ്പുട്ടിയുടെ ദേഹത്തേക്കാണ് അതില്‍ ഒരെണ്ണം തെറിച്ച്‌ വീണത്.ഉടന്‍ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവത്തില്‍ കൊണ്ടോട്ടി പോലീസ് കേസെടുത്തു.

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                  www.v4vartha.com

like copy

 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments