HomeAround KeralaKasaragodകനത്ത മിന്നലിൽ കാസർഗോഡ്‌ വൻ നാശനഷ്ടം

കനത്ത മിന്നലിൽ കാസർഗോഡ്‌ വൻ നാശനഷ്ടം

രാജപുരം: ഇടിമിന്നലിൽ മലയോരത്ത് വ്യാപക നാശനഷ്ടം. ഒരു വീടു പൂർണമായും അഞ്ചു വീടുകളുടെ വയറിങ്ങും വീട്ടുപകരണങ്ങളും കത്തി നശിച്ചു. പൂടംകല്ല് കരിന്ത്രംകല്ലിലാണ് ഇന്നലെ വൈകുന്നേരത്തോടെയുണ്ടായ ശക്തമായ ഇടിമിന്നലിൽ വ്യാപക നാശം കരിന്ത്രംകല്ലിലെ എസ്തേറിന്റെ വീടാണ് പൂർണമായും തകർന്നത്. സംഭവസമയത്ത് വീടിനകത്തുണ്ടായ എസ്തേറിന്റെ പുറത്തിറങ്ങി വന്നതിനാൽ അപകടത്തിൽ നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെടുകയായിരുന്നു. റൂമിനകത്തുണ്ടായിരുന്ന ടിവിയും മറ്റുപകരണങ്ങളും പൂർണമായും കത്തി നശിച്ചു. പ്രഭാകരൻ, ശാന്ത, ബാലകൃഷ്ണൻ, സുകുമാരൻ, കുമാരൻ നായർ എന്നിവരുടെ വീടിന്റെ വയറിങ് പൂർണമായും കത്തി നശിച്ചു. പ്രഭാകരന്റെ വീടിന്റെ മേൽക്കൂരയും കുമാരൻ നായരുടെ വീടിന്റെ സൺഷേഡും തകർന്നിട്ടുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments